കുറ്റിപ്പുറം: എം.ജി സർവകലാശാല മാർക്ക് ദാന വിവാദത്തെ തുടർന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി ജലീലിനെതിരെ കുറ്റിപ്പുറത്ത് പ്രതിഷേധ മാർച്ചും കരിെങ്കാടിയും. മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കരിെങ്കാടി കാണിച്ചവെര അറസ്റ്റു ചെയ്ത് നീക്കി. രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. മന്ത്രിയുടെ യോഗസ്ഥലത്തേക്ക് തള്ളിക്കയറിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. കുറ്റിപ്പുറം പാലത്തിൻെറ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് കുറ്റിപ്പുറം മോട്ടൽ ആരോമയിൽ മന്ത്രി വിളിച്ച ഉദ്യോഗസ്ഥയോഗത്തിലേക്ക് തള്ളിക്കയറിയാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് നീക്കി. കെ.പി.സി.സി അംഗം അഡ്വ. എ.എം. രോഹിത്ത്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സുധീർ സരോജ, യൂത്ത് കോൺഗ്രസ് തവനൂർ നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. രഞ്ജിത്ത് തൊറയാറ്റിൽ എന്നിവരാണ് അറസ്റ്റിലായത്. ഡി.സി.സി നേതൃത്വത്തിൽ ചമ്രവട്ടം നരിപ്പറമ്പിൽ മന്ത്രിയുടെ നിയോജകമണ്ഡലം ഓഫിസിലേക്കാണ് മാർച്ച് സംഘടിപ്പിച്ചത്. മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ടു സംരക്ഷിക്കുകയാണെന്ന് മാർച്ച് ഉദ്ഘാടനം ചെയ്യവേ ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് ആരോപിച്ചു. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെ നേരം ഉന്തും തള്ളുമുണ്ടായി. യു.ഡി.എഫ് ജില്ല ചെയർമാൻ പി.ടി. അജയ് മോഹൻ അധ്യക്ഷത വഹിച്ചു. വി.എ. കരീം, കെ.പി. അബ്ദുൽ മജീദ്, സി. ഹരിദാസ്, ഫാത്തിമ റോഷ്ന, പി. ഇഫ്തിഖാറുദ്ദീൻ, വീക്ഷണം മുഹമ്മദ്, അഡ്വ. നസ്റുല്ല, ടി.പി. മുഹമ്മദ്, അഡ്വ. പത്മകുമാർ, അജീഷ് എടാലത്ത്, സക്കീർ പുല്ലാര, ടി.കെ. അഷ്റഫ്, പന്ത്രോളി മുഹമ്മദലി, ഒ. രാജൻ, ഹൈദ്രോസ് മാസ്റ്റർ, വല്ലാഞ്ചിറ ഷൗക്കത്തലി, കെ.പി. നൗഷാദലി, ഉമർ ഗുരിക്കൾ, പി.സി.എ. നൂർ, സി. സുകുമാരൻ, അഡ്വ. ബീന ജോസഫ് എന്നിവർ സംസാരിച്ചു. tirl1 congres ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പൊലീസും പ്രവർത്തകരും തമ്മിലുണ്ടായ ഉന്തും തള്ളും tirl2 congres ജില്ല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ച് ഡി.സി.സി പ്രസിഡൻറ് അഡ്വ. വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.