കേച്ചേരിയിലെ കളിമണ്ണ് ഖനനം കോൺഗ്രസ് അംഗങ്ങൾ പഞ്ചായത്ത് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി

10:10 കേച്ചേരി: കേച്ചേരി പുഴത്തീരത്ത് മത്സ്യക്കുളം നിർമാണത്തിൻെറ മറവിൽ നടന്ന കളിമൺ ഖനനം വൻ അഴിമതിയും ജൈവ സമ്പത്തിൻെറ നഗ്നമായ കൊള്ളയുമാണെന്ന വകുപ്പുതല അന്വേഷണ റിപ്പോർട്ട് ചർച്ചക്കെടുക്കാൻ തയാറാകാത്ത പ്രസിഡൻറിൻെറ നടപടിയിൽ പ്രതിഷേധിച്ച് ചൂണ്ടൽ ഗ്രാമപഞ്ചായത്ത് യോഗത്തിൽ നിന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി. തൃശൂർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ നടത്തിയ വകുപ്പ് തല അന്വേഷണത്തിലാണ് കളിമൺ ഖനനത്തിന് പിന്നിലെ അഴിമതികൾ ചൂണ്ടിക്കാണിച്ചത്. ഇത് ചർച്ച ചെയ്താൽ പ്രസിഡൻറ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങൾ പ്രതിക്കൂട്ടിലാകും എന്ന പേടിയുള്ളതിനാലാണ് റിപ്പോർട്ടിനെ കുറിച്ച് അറിവില്ലെന്നും പറഞ്ഞ് രക്ഷപ്പെടാൻ പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. കരീം ശ്രമിച്ചതെന്ന് കോൺഗ്രസ് അംഗങ്ങളായ യു.വി. ജമാൽ, സ്നുഗിൽ എം. സുബ്രഹ്മണ്യൻ എന്നിവർ ആരോപിച്ചു. ഉദ്യോഗസ്ഥരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിൻെറ ഭാഗമായി പ്രസിഡൻറ് ഒളിച്ചോടുന്നു. ഈ അഴിമതി സമഗ്രമായി അന്വേഷിക്കുന്നതിന് വിജിലൻസിന് കൈമാറാൻ പഞ്ചായത്ത് ഭരണസമിതി തയാറാകാത്ത പക്ഷം കോൺഗ്രസ് മണ്ഡലം കമ്മിറ്റി വിജിലൻസ് കോടതിയെ സമീപിക്കുമെന്നും അവർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.