ശബരിമല: . പരിശീലനത്തിനായി ശബരിമലമാളികപ്പുറം പുതിയ മേൽശാന്തിമാരും സന്നിധാനത്ത് എത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ച ിന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തില്‍ മേല്‍ശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി നട തുറന്ന് ദീപം തെളിച്ചു. തുടർന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തർക്ക് പ്രസാദം വിതരണം ചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് എ. പദ്മകുമാർ, മെംബർ കെ.പി. ശങ്കരദാസ് എന്നിവർ സന്നിഹിതരായി. ആഴി തെളിച്ച ശേഷം ശബരിമലയിലെയും മാളികപ്പുറത്തിലെയും നിയുക്ത മേൽശാന്തിമാരെ ഇപ്പോഴത്തെ മേൽശാന്തി പതിനെട്ടാം പടിയിലേക്ക് കൈപിടിച്ചു കയറ്റി. കൊടിമരത്തിനു മുന്നിൽ ദേവസ്വം ബോർഡ് പ്രസിഡൻറും അംഗവും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഇരുമുടിക്കെട്ടുമായി ശബരിമല മേൽശാന്തി എ.കെ. സുധീർ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തി എം.എസ്. പരമേശ്വരൻ നമ്പൂതിരിയും ക്ഷേത്രത്തിൽ തൊഴുതു വണങ്ങി. വെള്ളിയാഴ്ച മുതൽ ഇരു മേൽശാന്തിമാരും പുറപ്പെടാശാന്തിമാരായിരിക്കും. ഇവർ ഒരു മാസം ശബരിമലയിലും മാളികപ്പുറത്തുമായി ഭജനമിരിക്കും. വിശ്ചികം ഒന്നിനാണ് ഇരുവരുടെയും അഭിഷേക ചടങ്ങ്. വ്യാഴാഴ്ച പൂജകൾ ഒന്നും ഉണ്ടായിരുന്നില്ല. നടതുറക്കുന്നത് കാത്ത് ആയിരങ്ങളാണ് നിന്നത്. തുലാം ഒന്നായ വെള്ളിയാഴ്ച രാവിലെ അഞ്ചിന് നട തുറന്ന് നിർമാല്യവും അഭിഷേകവും നടത്തും. തുടർന്ന് നെയ്യഭിഷേകവും പതിവ് പൂജകളും ഉണ്ടാകും. പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറന്നിരിക്കുന്ന അഞ്ചുദിവസവും ഉണ്ടാകും. 22ന് രാത്രി 10ന് നട അടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.