ചെറുതുരുത്തി: പട്ടാമ്പി മേലേതിൽ ഷെക്കീറിൻെറ വീട് യുവാവ് ആക്രമിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രേണ്ടാടെയാണ് സംഭവം. ജനൽ തകരുന്ന ശബ്ദം കേട്ട് പുറത്തെത്തിയ ഷെക്കീറിനെ വരാന്തയിൽ കിടന്നിരുന്ന കസേര കൊണ്ട് ആക്രമിച്ചു. തടയാനെത്തിയ പിതാവിനെയും ആക്രമിച്ചു. വീട്ടുകാർ ബഹളം വെച്ചപ്പോൾ യുവാവ് ഓടി രക്ഷപ്പെട്ടു. രാത്രി സമയങ്ങളിൽ ഇവിടെ യുവാവിൻെറ ആക്രമണം പതിവാണെന്ന പരാതിയുമായി പൊതാകുളം മേഖലയിലെ സ്ത്രീകൾ ചെറുതുരുത്തി പൊലീസ് സ്റ്റേഷനിൽ എത്തി. കൊണ്ടയൂര്‍ ഗവ. എല്‍.പി. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ദേശമംഗലം: എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടിൽനിന്ന് 50 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച കൊണ്ടയൂര്‍ ഗവ. എല്‍.പി. സ്കൂള്‍ കെട്ടിടം യു.ആര്‍. പ്രദീപ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ പാര്‍ക്കിൻെറ ഉദ്ഘാടനം ജില്ല പഞ്ചായത്തംഗം കെ.പി. രാധാകൃഷ്ണനും ലാപ്ടോപ് വിതരണം വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബസന്ത് ലാലും നിര്‍വഹിച്ചു. ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള അധ്യക്ഷത വഹിച്ചു. 209.85 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടം നാല് ക്ലാസ്മുറികളും വരാന്തയും ഉള്‍പ്പെട്ടതാണ്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തംഗം വിനീത്, ദേശമംഗലം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എൻ. സുധ, പഞ്ചായത്തംഗങ്ങളായ സുരേഷ് ബാബു, പി.ബി. മനോജ്, കെ.ജെ. ജയരാജ്, മാലതി തുടങ്ങിയവരും വടക്കാഞ്ചേരി എ.ഇ.ഒ ശോഭന കുമാരി, ബി.പി.ഒ ചാന്ദ്നി എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.