വടക്കാഞ്ചേരി: ഹജ്ജ് 2020നുള്ള അപേക്ഷ സമർപ്പിക്കുന്നതിന് ജില്ലയിൽ വിപുലമായ ഒരുക്കം ആരംഭിച്ചു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2020 ൽ പരിശുദ്ധ ഹജ്ജിന് പോകുവാൻ ഉദ്ദേശിക്കുന്നവർക്ക് ഹജ്ജ് അപേക്ഷ ഓൺ ലൈനായി സമർപ്പിക്കുന്നതിന് ജില്ലയിലെ എല്ല അക്ഷയ കേന്ദ്രങ്ങളിലും, ഹജ്ജ് ട്രെയിനർമാരും, മറ്റു സന്നദ്ധ സംഘടനകളും സംയുക്തമായും വിവിധ കേന്ദ്രങ്ങളിലായി ഹജ്ജ് ഹെൽപ് ഡെസ്‌ക്കുകൾ ആരംഭിച്ചിട്ടുണ്ട്. 20ന് രാവിലെ ഒമ്പതിന് കയ്പ്പമംഗലം മൂന്നുപീടികയിലെ എം.ഐ.സി പരിസരത്ത് ഓൺലൈൻ ഹജ്ജ് അപേക്ഷ സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട ക്ലാസ് നടത്തും. തുടർന്ന് ജില്ലയിലെ കയ്പ്പമംഗലം മഹല്ല് ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടെ കയ്പ്പമംഗലം ഹജ്ജ് ഹെൽപ് ഡിസ്കിൻെറ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ നിർവഹിക്കും. ഫോൺ: 9446062928, 9946362009, 8547054775.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.