പഴയന്നൂർ: ഗ്രാമപഞ്ചായത്തിലെ . വട്ടപ്പാറ ചാത്വാര് ലീലാമ്മയും പേരക്കുട്ടി ദേവനയുമാണ് വ്യാഴാഴ്ച രാവിലെ പുലിയെ ക ണ്ടതായി പറഞ്ഞത്. വനത്തോട് ചേർന്ന ചോലയിൽ കുളിക്കാനെത്തിയ ഇവർ അടുത്തുള്ള വനത്തിലൂടെ പുള്ളിപ്പുലി നടന്ന് മറയുന്നത് കണ്ടുവെന്നാണ് പറയുന്നത്. തുടർന്ന് ഗ്രാമപഞ്ചായത്തംഗം മധു സ്ഥലത്തെത്തി വനപാലകരെ വിവരമറിയിച്ചു. ഇത് രണ്ടാം തവണയാണ് വട്ടപ്പാറ ഭാഗത്ത് പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. നാല് ദിവസം മുൻപ് പൈനാപ്പിൾ തോട്ടത്തിൽ മരുന്നടിക്കുന്നതിനിടയിൽ പുലിയെ കണ്ടതായി തൊഴിലാളികൾ പറഞ്ഞിരുന്നു. എന്നാൽ വനപാലകർ സംഭവം സ്ഥിരീകരിച്ചിട്ടില്ല. വലിയ കാട്ടുപൂച്ചയുടെ ഇനത്തിൽപ്പെട്ട ജീവിയാകാമെന്നാണ് വനപാലകർ പറയുന്നത്. എന്നാൽ പുലിയെ പിടിക്കാൻ കൂട് വെക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.