വേദപുരുഷ സപ്താഹ ജ്ഞാന യജ്ഞം

തൃശൂർ: സത്യസായി ബാലവികാസ് സുവർണ ജൂബിലി ആഘോഷത്തിൻെറ ഭാഗമായി സത്യസായി സേവ സംഘടന 20 മുതൽ 27 വരെ സായി ഭജനമന്ദിരത്തിൽ തത്തമംഗലം ശ്രീരാംശർമ നയിക്കുന്ന വേദപുരുഷ സപ്താഹജ്ഞാനയജ്ഞം നടത്തും. 26 വരെ 7.30ന് യോഗേഷ് ശർമയുടെ നേതൃത്വത്തിൽ കൃഷ്ണ യജുർവേദ പാരായണവും ഉണ്ടാകും. എട്ടിന് വടക്കുന്നാഥൻ ശ്രീമൂലസ്ഥാനത്തുനിന്ന് യജ്ഞം വിളംബര ഘോഷയാത്ര ആരംഭിക്കും. പത്തിന് എം.ജി റോഡിലെ ശ്രീശങ്കര ഹാളില്‍ അധ്യാപകരെ ആദരിക്കുന്ന 'ആചാര്യ ദേവോഭവ' പരിപാടി നടക്കും. വിദ്യാഭ്യാസ-കലാരംഗങ്ങളിൽ മികവുതെളിയിച്ച വിദ്യാർഥികളെ അനുമോദിക്കും. വിശിഷ്്ട സേവാപുരസ്കാരം നേടിയ സൈനികരുടെ കുടുംബാംഗങ്ങൾക്ക് സത്യാസായി രാഷ്്ട്രസേവ പുരസ്കാരം സമർപ്പിക്കും. മഹാത്മാഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് 150 വിശിഷ്്ടവ്യക്തികൾ ചേർന്ന് തിരിതെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ വിഷയങ്ങളിൽ വിദ്യാഭ്യാസ ശിൽപശാലയും ഡോക്ടർമാർ നയിക്കുന്ന സുപ്രജ ബോധവത്കരണ ക്ലാസും മജീഷ്യൻ ആനന്ദിൻെറ 'വിങ്സ് ഓഫ് ഫയർ' മൂല്യാധിഷ്ഠിത ക്ലാസും നടക്കും. ഫോൺ: 93498 47676. സത്യസായി ഓർഗനൈസേഷൻ ജില്ല പ്രസിഡൻറ് എം.എസ്. സംഗമേശ്വരൻ, പി.ജി. കല്യാണകൃഷ്ണൻ, പ്രേംനാഥ് നാരായണൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.