അടിത്തറയിളകി: അക്വാട്ടിക് കോംപ്ലക്സിെൻറ ചുറ്റുമതിൽ അപകടത്തിൽ

അടിത്തറയിളകി: അക്വാട്ടിക് കോംപ്ലക്സിൻെറ ചുറ്റുമതിൽ അപകടത്തിൽ തൃശൂർ: രാജ്യാന്തര നിലവാരത്തിലുള്ള തൃശൂർ അക്വാട്ടിക് കോംപ്ലക്സിൻെറ ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച ചുറ്റുമതിൽ അപകടാവസ്ഥയിൽ. ഏത് നിമിഷവും തകരാവുന്ന വിധത്തിലാണ് മതിൽ. അടിഭാഗത്തെ കരിങ്കൽത്തറകൾ ഇളകിമാറിയ നിലയിലാണ്. മാസങ്ങൾക്ക് മുമ്പാണ് അക്വാട്ടിക് കോംപ്ലക്സ് മൂന്നരക്കോടിയോളം ചെലവിട്ട് നവീകരിച്ചത്. അന്താരാഷ്ട്ര നിലവാരത്തിൽ ദേശീയ ഗെയിംസിന് അനുയോജ്യമായ രീതിയിലാണിപ്പോഴുള്ളത്. കായിക വകുപ്പ് നേരിട്ടാണ് നവീകരണം നടത്തിയത്. പ്രളയം വന്നപ്പോൾ കൂടുതൽ വെള്ളം അത് വഴി ഒഴുകിയതാണ് അടിത്തറ ഇളകാൻ കാരണം. നിർമാണത്തിൽ അപാകതയുണ്ടെന്നും ക്രമക്കേടുണ്ടെന്നും ആക്ഷേപമുണ്ട്. അശ്വിനി ആശുപത്രിയോട് ചേർന്ന ഭാഗത്തെ മതിലാണ് അപകടത്തിലായത്. മറ്റ് ചില ഭാഗത്തും തകർച്ചയുണ്ടെന്ന് പറയുന്നു. നിർമാണത്തിൽ ക്രമക്കേട് സംബന്ധിച്ച് ജില്ല സ്പോർട്സ് കൗൺസിൽ കായിക വകുപ്പിൻെറ ശ്രദ്ധയിൽപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉടനെ പരിഹാരം കാണാമെന്ന മറുപടിയാണ് അവർ നൽകിയത്. അതിനിടെ കനത്തമഴയിൽ മതിലിൻെറ മറ്റൊരുഭാഗത്ത് മരം വീണ് തകർന്നിട്ടുണ്ട്. കോംപ്ലക്സിൻെറ സുരക്ഷെയ ബാധിക്കുന്ന തരത്തിൽ ഈഭാഗം തുറന്ന് കിടക്കുകയാണ്. പുനർ നിർമാണ നടപടി ഇഴയുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.