വിദ്യാർഥികളുടെ നെൽകൃഷിക്ക് വിത്തിട്ടു

വരവൂർ: ലോക ഭക്ഷ്യദിനത്തിൽ വരവൂർ ഗവ. എൽ.പി സ്കൂളിലെ വിദ്യാർഥികൾ പാടത്ത് വിത്തിട്ടു. രക്ഷിതാക്കളുടേയും, അധ്യാപകര ുടേയും, നേതൃത്വത്തിലാണ് പുളിഞ്ചോട് പടിഞ്ഞാറ്റുമുറി പാടശേഖരത്തിലെ പാട്ടത്തിനെടുത്ത ഒരേക്കറിൽ കുട്ടി കർഷകർ വിത്തിറക്കിയത്. മൂന്നാം തവണയാണ് പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ വരവൂർ ഗവ.എൽ.പി സ്കൂളിലെ വിദ്യാർഥികൾ നെൽകൃഷി ചെയ്യുന്നത്. കൃഷി ഭവനും ഗ്രാമ പഞ്ചായത്തും കുട്ടികളുടെ കൃഷിക്ക് പ്രോത്സാഹനം നൽകുന്നുണ്ട്. ഉമ നെൽവിത്താണ് ഇത്തവണ വിതച്ചത്. വരവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.വി. ഖദീജ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സി. രവീന്ദ്രൻ, സി.ആർ. ഗീത, സിന്ധു മണികണ്ഠൻ, കെ.കെ. ബാബു, കൃഷി ഓഫിസർ അർച്ചന വിശ്വനാഥ്, പ്രധാനാധ്യാപകൻ എം.ബി. പ്രസാദ്, പി.ടി.എ പ്രസിഡൻറ് വി.ജി. സുനിൽ, എസ്.എം.സി. ചെയർമാൻ എൻ.എച്ച്. ഷറഫുദ്ദീൻ, അമ്പിളി ആർ. ദാസ്, പി.എം. സലീം, കർഷകരായ കെ.വി. അജി, എ.ബി.ശങ്കരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.