'മാസ്​റ്റർ പ്ലാൻ: മിക്​സഡ്​ ​േസാൺ തീരുമാനിക്കു​േമ്പാൾ പ്രളയകാലം ഓർക്കണം'

തൃശൂർ: കോർപറേഷൻെറ നിർദിഷ്ട മാസ്റ്റർ പ്ലാൻ നിർദേശങ്ങൾ പരിഗണിക്കുേമ്പാൾ കഴിഞ്ഞ പ്രളയകാലവും നഗരത്തിൽ രണ്ട് വർ ഷം അനുഭവപ്പെട്ട വെള്ളക്കെട്ടും ഓർക്കണമെന്ന് പെരിങ്ങാവ്, പൂങ്കുന്നം മേഖലയിലെ താമസക്കാർ. മഴക്കാലത്ത് നഗരം കനത്ത വെള്ളക്കെട്ടിൽ അകപ്പെടുന്നത് പരിഗണിച്ച് മാസ്റ്റർ പ്ലാൻ നിർദേശങ്ങളിൽ കാതലായ മാറ്റം വരുത്തണം. മഴക്കാലത്ത് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സഹായിക്കുന്ന പാടങ്ങളും നീർത്തടങ്ങളും ഉൾപ്പെടുന്ന ചെമ്പുക്കാവ്, പെരിങ്ങാവ്, കോലഴി, പൂങ്കുന്നം, അയ്യന്തോൾ, അരണാട്ടുകര, പുല്ലഴി തുടങ്ങിയ വില്ലേജുകെള മിക്സഡ് സോണിൽ ഉൾപ്പെടുത്തുന്നത് കൂടുതൽ പാടം നികത്തലിനും അതുമൂലമുള്ള അതിരൂക്ഷമായ പ്രളയത്തിനും ഇടവരുത്തും. കഴിഞ്ഞകാല അനുഭവങ്ങളുടെ വെളിച്ചത്തിൽ ഗൗരവപൂർണമായ ചർച്ചകളുടെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാവൂയെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.