കുന്നംകുളം: ചിറ്റഞ്ഞൂരിൽ നാളികേര ഉൽപാദക ഫെഡറേഷന് വേണ്ടി നഗരസഭ ഫണ്ടുപയോഗിച്ച് നിർമിച്ച കെട്ടിടം തുറന്നുകൊടുക്കാത്തതിനെ ചൊല്ലി നഗരസഭ യോഗത്തിൽ അംഗങ്ങൾ തമ്മിൽ തർക്കം. 24 ലക്ഷം െചലവഴിച്ച് നിർമിച്ച കെട്ടിടം സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയെന്ന് ബി.ജെ.പി അംഗം കെ.കെ. മുരളി കുറ്റപ്പെടുത്തി. കേരകർഷകരെ സഹായിക്കുന്ന തരത്തിൽ നടപടി സ്വീകരിക്കുമെന്ന് വൈസ് ചെയർമാൻ പി.എം. സുരേഷ് പറഞ്ഞു. മലിനജല സംസ്കരണ പ്ലാൻറ് ഉൾപ്പെടെ മൂന്ന് സമഗ്രപദ്ധതികൾക്ക് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ചുമതലപ്പെടുത്തിയ കമ്പനി തട്ടിപ്പ് സ്ഥാപനമാണെന്നും അതിന് നൽകിയ നടപടിയേയും അംഗങ്ങളായ ഷാജി ആലിക്കൽ, കെ.എ. സോമൻ ചോദ്യം ചെയ്തു. കോഴിക്കോട് കേന്ദ്രമായ റാം ബയോളജിക്കൽ കമ്പനിയെ ടെൻഡർ മുഖേനയാണ് കണ്ടെത്തിയിരുന്നതെന്ന് ചെയർപേഴ്സൻ മറുപടി നൽകി. ഖരമാലിന്യം, ആധുനിക അറവുശാല എന്നീ പദ്ധതിയുടെ വിശദമായ പദ്ധതി റിേപ്പാർട്ട് തയാറാക്കാൻ ഇതേ കമ്പനിയെയാണ് ചുമതലപ്പെടുത്തിയത്. ആരോപണ വിധേയമായ കമ്പനിയാണെന്ന് അറിഞ്ഞതിനാൽ ഡി.പി.ആർ തയാറാക്കുന്നതിന് ഒരു ഫണ്ടും നാളിതുവരെ നൽകിയിട്ടില്ലെന്നും ചെയർപേഴ്സൻ ഉറപ്പ് നൽകി. ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എം. സുരേഷ്, ബിജു സി. ബേബി, എം.കെ. ജയ് സിങ്, ഷാജി ആലിക്കൽ, ഗീത ശശി, സോമൻ ചെറുകുന്ന്, പി.ഐ. ബിനീഷ്, കെ.എ. അസീസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.