വേലൂർ: പഞ്ചായത്ത് സെക്രട്ടറിയുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന കേസിൽ ഗ്രാമപഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. തെരുവ് വിളക്ക് അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് അംഗങ്ങളായ പി.കെ. ശ്യാംകുമാർ, സ്വപ്ന രാമചന്ദ്രൻ, എൽസി ഔസേഫ്, എൻ.ഡി. സിമി, ഡെയ്സി ഡേവീസ്, ശ്രീജ നന്ദൻ എന്നിവർക്കാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. തെരുവ് വിളക്കുകളുടെ അറ്റകുറ്റപ്പണി ഓണത്തിന് മുമ്പ് പൂർത്തീകരിക്കുമെന്ന രേഖാമൂലമുള്ള ഉറപ്പ് ലഭിക്കുന്നതിനു വേണ്ടിയാണ് സെപ്റ്റംബർ ഏഴിന് രാവിലെ 11 മുതൽ മെമ്പർമാർ സെക്രട്ടറിയുടെ മുറിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. സെക്രട്ടറി ഉറപ്പ് എഴുതി നൽകാത്തതിനെ തുടർന്ന് കുത്തിയിരുപ്പ് സമരം വൈകുന്നേരം വരെ നീളുകയും എരുമപ്പെട്ടി പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയക്കുകയുമായിരുന്നു. പിന്നീട് സെക്രട്ടറിയുടെ പരാതിയിൽ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിത് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുക്കുകയായിരുന്നു. ജില്ല കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇവർ ഹൈകോടതിയെ സമീപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.