ബഹിരാകാശ ഗവേഷണമേഖലയിലേക്ക് പുതുവെളിച്ചം പകര്‍ന്ന് സെമിനാര്‍

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗവും ക്രൈസ്റ്റ് കോളജ് ഓട്ടോണമസ് ഭൗതികശാസ്ത്ര വിഭാഗവും ചേര്‍ന്ന് ഐ.ഇ.ടി.ഇയുടെയും എസ്.എസ്.ഇ.ആര്‍.ഡിയുടെയും സഹകരണത്തോടെ സ്‌പേസ് സെമിനാര്‍ സംഘടിപ്പിച്ചു. ബഹിരാകാശ ഗവേഷണ മേഖലയെക്കുറിച്ചും നവീന സാധ്യതകളെക്കുറിച്ചും നാസയുടെ സോളാര്‍ സിസ്റ്റം അംബാസഡര്‍ പ്രോജക്ട് അംഗം ഗെയ്ബ് ഗബ്രിയേല്‍ പ്രഭാഷണം നടത്തി. കുസാറ്റ് എമിറേറ്റ്‌സ് പ്രഫ. ഡോ. കെ. വാസുദേവന്‍ ആമുഖസന്ദേശം നല്‍കി. എട്ട് കോളജുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറോളം വിദ്യാർഥികള്‍ സെമിനാറില്‍ സംബന്ധിച്ചു. ഐ.ഇ.ടി.ഇ കൊച്ചി സൻെറര്‍ ചെയര്‍പേഴ്‌സൻ ഡോ. ആര്‍. ഗോപിക കുമാരി, ഡോ. എം.വി. രാജേഷ്, എസ്.എസ്.ഇ.ആര്‍.ഡി ചെയര്‍മാന്‍ സുജയ് ശ്രീധര്‍, ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളജ് എക്‌സി.ഡയറക്ടര്‍ ഫാ.ജോണ്‍ പാലിയേക്കര, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി രാജീവ് ടി.ആര്‍, ക്രൈസ്റ്റ് ഓട്ടോണമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. മാത്യു പോള്‍ ഊക്കന്‍, വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ്, ഡീന്‍ ഡോ. വി.പി. ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.