ഉപന്യാസ മത്സരം

ഗുരുവായൂര്‍: കൃഷ്ണഗീതി ദിനാഘോഷ ഭാഗമായി 'ചമയങ്ങള്‍ കൃഷ്ണനാട്ടത്തില്‍' ഗുരുവായൂര്‍ ദേവസ്വം സംഘടിപ്പിക്കുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് കാഷ് അവാര്‍ഡ് നല്‍കും. രചനകള്‍ നവംബര്‍ നാലിന് മുമ്പ് ലഭിക്കണം.വിലാസം: അഡ്മിനിസ്‌ട്രേറ്റര്‍, കൃഷ്ണ ഗീതി പ്രബന്ധ മത്സരം, ഗുരുവായൂര്‍ ദേവസ്വം, ഗുരുവായൂര്‍. ഫോണ്‍: 0487 255 6335. വയോമിത്രം ക്യാമ്പ് ഗുരുവായൂര്‍: നഗരസഭ തൊഴിയൂർ ഒന്നാം വാർഡിലെ വയോമിത്രം ക്യാമ്പ് നഗരസഭ വൈസ് ചെയർമാൻ കെ.പി. വിനോദ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ ഉപകേന്ദ്രത്തിൽ നടന്ന ചടങ്ങിൽ കൗൺസിലർ എം.എ. ഷാഹിന അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എം. രതി, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രമോദ്, ഡോ. ഉഷ മോഹനൻ, വാർഡ് വികസനസമിതി കൺവീനർ ഫൈസൽ പൊട്ടത്തയിൽ, ജിഷ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.