സ്കൂളിൽ മോഷണം: പ്രതി പിടിയിൽ

മതിലകം: സൻെറ് ജോസഫ് സ്കൂൾ കുത്തിത്തുറന്ന് 3,75,000 രൂപ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി രായംമരയ്ക്കാർ വീട്ടിൽ ഓട്ടോ സുഹൈൽ എന്ന സുഹൈലിനെയാണ് (41) മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂളിൽ കൊണ്ടുവന്ന് തെളിവെടുപ്പു നടത്തി. കഴിഞ്ഞ ജൂൺ 26ന് പുലർച്ചെയാണ് സ്കൂളിൻെറ ഓഫിസ് കുത്തിത്തുറന്ന് മോഷണം നടത്തിയത്. വിദ്യാർഥികൾ യൂനിഫോമിനായി നൽകിയിരുന്ന പണമാണ് നഷ്ടപ്പെട്ടത്. ആദ്യകാലങ്ങളിൽ ഓട്ടോറിക്ഷകൾ മോഷ്ടിച്ചിരുന്നതിനാലാണ് ഇയാൾക്ക് ഓട്ടോ സുഹൈൽ എന്ന പേര് ലഭിക്കുന്നത്. സുൽത്താൻ ബത്തേരി, കോഴിക്കോട്, പരപ്പനങ്ങാടി, തിരൂർ, മണ്ണാർക്കാട്, പട്ടാമ്പി, കുന്നംകുളം, ചാവക്കാട്, വാടാനപ്പള്ളി, വലപ്പാട്, മതിലകം, കൊടുങ്ങല്ലൂർ, ആലുവ, വരാപ്പുഴ തുടങ്ങിയ സ്റ്റേഷനുകളിൽ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. 2018 ൽ ജയിലിൽ നിന്നിറങ്ങി ആറോളം വാഹനങ്ങൾ മോഷ്ടിച്ച കേസിൽ പൊലീസ് പിടിച്ചിരുന്നു. എന്നാൽ 2019 ഫെബ്രുവരിയിൽ ജയിലിൽ നിന്നിറങ്ങിയ ശേഷം സുഹൈൽ, സ്കൂളുകൾ കുത്തിത്തുറന്ന് മതിലകത്തു നിന്ന് മൂന്നേമുക്കാൽ ലക്ഷവും വരാപ്പുഴയിൽ നിന്ന് ഒരു ലക്ഷവും കവർന്നു. കിട്ടുന്ന പണം തമിഴ്നാട്ടിൽ കോഴി പോര് മത്സരങ്ങളിലും, ആർഭാട ജീവിതത്തിൽ ധൂർത്തടിച്ചും നശിപ്പിക്കുകയാണ് പതിവ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഫേമസ് വർഗീസിൻെറ നേതൃത്വത്തിൽ മതിലകം എസ്.ഐ കെ.പി. മിഥുൻ, അഡീഷനൽ എസ്.ഐ. വിജയൻ, എ.എസ്.ഐ. ജിജിൽ, സീനിയർ സി.പി.ഒ മാരായ ടി.വി.ബാബു, എം.കെ. ഗോപി, എ.എ. ഷിജു, ഇ.എസ്. ജീവൻ, അനുരാജ് എന്നിവരടങ്ങിയ സംഘമാണ് അേന്വഷണം നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.