ലിഫോക്ക് തൃശൂർ ജില്ല കമ്മിറ്റിയായി

തൃശൂർ: ലിവർ ഫൗണ്ടേഷൻ ഓഫ് കേരള (ലിഫോക്ക്) തൃശൂർ ജില്ല കമ്മിറ്റിയുടെ രൂപവത്കരണ യോഗം സംസ്ഥാന ട്രഷറർ മനോജ് നന്ദഗോപാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അരവിന്ദൻ നെല്ലുവായ് അധ്യക്ഷത വഹിച്ചു. കരൾ ദാനം ചെയ്ത് അവയവദാനത്തിൻെറ മാതൃകയായ അച്യുതൻ തിരുവമ്പാടിയെ ആദരിച്ചു. കരൾമാറ്റത്തിന് വിധേയമാകുന്ന പൊയ്യ സ്വദേശി ബിനിലിന് സംസ്ഥാന-ജില്ല കമ്മിറ്റിയംഗങ്ങളുടെ ധനസഹായം കൈമാറി. ജില്ല കമ്മിറ്റിയുടെ ഭാരവാഹികളായി ഡോ. അനിൽ കരുണാകരൻ (രക്ഷാധികാരി), ദിലീപ് ഖാദി (പ്രസി), കെ.പി. എൽദോസ് (വൈസ് പ്രസി.), എൻ.എം. വർഗീസ് (ജന.സെക്ര.), ബബിത റഷീദ് (ജോ.സെക്ര.), ബസന്ത് പാസിൽ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.