ബാലസൗഹൃദ തദ്ദേശ ഭരണം: പ്രഥമ ദേശീയ പുരസ്​കാരം കോലഴി പഞ്ചായത്തിന്

തൃശൂർ: ബാലസൗഹൃദ പഞ്ചായത്തിനുളള ആദ്യത്തെ ദേശീയ അംഗീകാരത്തിന് കോലഴി ഗ്രാമപഞ്ചായത്ത് അർഹമായി. 2017-18 വർഷത്തെ പ്രവർ ത്തന മികവിനാണ് കോലഴി ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞടുക്കപ്പെട്ടത്. സാമൂഹ്യ വികസനം കുട്ടികളുടെ വളർച്ചക്കും വികസനത്തിനും ആരോഗ്യദായകമായ അന്തരീക്ഷം സൃഷ്ടിക്കുമെന്ന വീക്ഷണത്തി‍ൻെറ അടിസ്ഥാനത്തിൽ പ്രാദേശിക ഭരണകൂടങ്ങൾക്ക് പ്രചോദനമേകുന്നതിനായി രൂപകൽപന ചെയ്തിട്ടുളളതാണ് ബാലസൗഹൃദ പഞ്ചായത്ത് പുരസ്കാരം. കോലഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ് ജെസി ലോനപ്പൻ, കില റിസോഴ്സ് പേഴ്സൻ വി.കെ. ശ്രീധരൻ എന്നിവരുടെ സംഘാടനവും ഏകോപനവുമാണ് പുരസ്കാരം ലഭിക്കുന്നതിന് കാരണമായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.