പ്രിയ അധ്യാപികക്ക് കണ്ണീരോടെ വിട...

ഗുരുവായൂര്‍: പ്രിയ അധ്യാപികക്ക് കണ്ണീരോടെ വിട നൽകി വിദ്യാർഥികളും സഹ അധ്യാപകരും. ശനിയാഴ്ച കുഴഞ്ഞു വീണു മരിച്ച ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു കോമേഴ്‌സ് അധ്യാപിക കെ.സി. സുജക്കാണ് (42) കണ്ണീരോടെ യാത്രാമൊഴിയേകിയത്. മൃതദേഹം സ്‌കൂളില്‍ പൊതുദർശനത്തിന് വെച്ചപ്പോൾ വിദ്യാർഥികളും സഹപ്രവർത്തകരുമെല്ലാം പൊട്ടിക്കരഞ്ഞു. വെള്ളിയാഴ്ച വരെ സ്കൂളിലെത്തി പഠിപ്പിച്ച പ്രിയ അധ്യാപികയുടെ ചേതനയറ്റ ശരീരം ആംബുലൻസിൽ നിന്നും പുറത്തേക്കെടുത്തപ്പോള്‍ ഒന്നിച്ച് തേങ്ങലുയർന്നു. കെ.വി. അബ്ദുൽ ഖാദര്‍ എം.എല്‍.എ, നഗരസഭ ചെയർപേഴ്സൻ വി.എസ്. രേവതി, ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ്, ഭരണസമിതിയംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയന്‍, പി. ഗോപിനാഥ്, നഗരസഭ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ എം. രതി, ഷൈലജ ദേവൻ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം പാലക്കാട് നെന്‍മാറയിലേക്ക് കൊണ്ടുപോയി. ശനിയാഴ്ചയാണ് അധ്യാപിക കുഴഞ്ഞു വീണുമരിച്ചത്. മമ്മിയൂര്‍ നാരങ്ങത്ത് പറമ്പില്‍ തൂവന്‍കോട്ട് പ്രകാശിൻെറ ഭാര്യയാണ്. അധ്യാപികയുടെ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.