മൊബൈൽഫോൺ മോഷ്്ടാവ് അറസ്്റ്റിൽ

വടക്കാഞ്ചേരി: മൊബൈൽ മോഷണ വിരുതനായ തമിഴ്നാട് സ്വദേശിയെ വടക്കാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കുറിഞ്ഞ ിയൂർ രമേഷാണ് (38) അറസ്്റ്റിലായത്. വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയുടെ മൊബൈലാണ് മോഷ്ടിച്ചത്. എസ്.ഐ പി.ബി. ബിന്ദു ലാലിൻെറ നേതൃത്വത്തലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. 'പാഠം ഒന്ന് പാടത്തേക്ക്' പദ്ധതി വടക്കാഞ്ചേരി: സർക്കാർ സംഘടിപ്പിക്കുന്ന 'പാഠം ഒന്ന് പാടത്തേക്ക്'എന്ന പദ്ധതിയുടെ ഉദ്ഘാടനം തെക്കുംകര പഞ്ചായത്തിലെ വരടൻ ചിറയിൽ പ്രസിഡൻറ് എം.കെ. ശ്രീജ നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സുജാത ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൃഷി വകുപ്പും, പൊതുവിദ്യാഭ്യാസ വകുപ്പിൻെറയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി. വിദ്യാർഥികൾക്ക് കൃഷിയെ കുറിച്ച് കൂടുതൽ അറിവ് പകരുന്നതിനാണ് പദ്ധതി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ.കെ. സുരേന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.ജി. സുരേഷ്, കെ. പുഷ്പലത, കൃഷി ഓഫിസർ പി.ജി. സുജിത്ത്, കർഷക പ്രതിനിധികളായ പി.പി. തോമസ് (കൊച്ചപ്പൻ), പോൾ നീണ്ടുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.