റോഡുകളുടെ ശോച്യാവസ്ഥ ചക്രകസേര തള്ളി സമരവുമായി യൂത്ത് കോൺഗ്രസ്

തൃശൂർ: തകർന്ന റോഡുകളുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിച്ച് റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചക ്രകസേര തള്ളി യൂത്ത് കോൺഗ്രസ് പ്രവർത്തകൾ പ്രതിഷേധ പ്രകടനം നടത്തി. തൃശൂർ പാർലമൻെറ് മണ്ഡലം പ്രസിഡൻറ് ഷിജു വെളിയത്ത് ഉദ്ഘാടനം ചെയ്തു. തകർന്ന റോഡുകളിൽ ഇനിയും അപകടം ഉണ്ടായാൽ മേയറുടെ പേരിൽ നരഹത്യക്ക് കേസെടുക്കണമെന്നും നിരന്തരം വാഗ്ദാന ലംഘനം നടത്തുന്ന മേയർ രാജിവെക്കണമെന്നും ഷിജു വെളിയത്ത് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ് ജെലിൻ ജോൺ അധ്യക്ഷത വഹിച്ചു. ജില്ല ജന. സെക്രട്ടറി സി.എം. രതീഷ്, കോൺഗ്രസ് തൃശൂർ ബ്ലോക്ക് വൈസ് പ്രസിഡൻറ് ബഷീർ അഹമ്മദ്, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ജിജോ മോൻ ജോസഫ്, അമൽ മോൻ, ബേബി മുട്ടത്ത്, സുമേഷ് അയ്യന്തോൾ, ഫാൽസൺ, ജെൻസൺ ജോസ്, പ്രിൻസ് ഡാനിയേൽ, സജോ സണ്ണി, ലിജോ ജോസ്, അർമുത അശോക്, സിന്ധു, ജെയ്ക്കോ കിഷോർ, ജോസഫ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.