തെരഞ്ഞെടുപ്പ്​ ഫണ്ട്​: വിശദീകരണവുമായി പി.ബി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് ഫണ്ടു സ്വീകരിച്ചതും ചെലവഴിച്ചതുമായി ബന്ധപ്പെട്ട് പാർട്ടിക്കെതിരെ ചില മാധ്യമങ്ങൾ നൽ കിയ വാർത്ത സി.പി.എമ്മിെന അപകീർത്തിപ്പെടുത്താൻ ഉദ്ദേശിച്ചു മാത്രമാണെന്ന് പോളിറ്റ് ബ്യൂറോ. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിച്ചിട്ടുള്ള എല്ലാ ഫണ്ടും ചെലവും തെരഞ്ഞെടുപ്പ് കമീഷനുമുമ്പ് സമർപ്പിച്ചതാണ്. ഒന്നും മറച്ചുവെച്ചിട്ടില്ല. തമിഴ്നാട്ടിൽനിന്നു സ്വീകരിച്ചിട്ടുള്ള ഫണ്ട് അടക്കം അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പാർട്ടി സമർപ്പിച്ച കണക്ക് തെരഞ്ഞെടുപ്പ് കമീഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും സി.പി.എം പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. തമിഴ്നാട്ടിലെ സഖ്യ കക്ഷിയായ ഡി.എം.കെയിൽനിന്നും 15 കോടി സംഭാവന സ്വീകരിച്ചത് തെരഞ്ഞടുപ്പ് സത്യവാങ്മൂലത്തിൽ സി.പി.എം മറച്ചുവെച്ചതായി കഴിഞ്ഞ ദിവസം വാർത്തകൾ വന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.