കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോട്ടം: പരാതി നൽകിയതിന് അയൽവാസി മർദിച്ചു

വടക്കാഞ്ചേരി: കിടപ്പുമുറിയിലേക്ക് ഒളിഞ്ഞു നോക്കിയ അയൽവാസിക്കെതിരെ പരാതി നൽകിയതിന് ഗൃഹനാഥന് മർദനമേറ്റതായി പ രാതി. പുന്നംപറമ്പ് കല്ലുംകൂട്ടം സ്വദേശി ഡ്രൈവറുമായ ഇമ്മട്ടി വീട്ടിൽ തോമസാണ് പരാതിക്കാരൻ. മേയ് 18ന് തോമസിൻെറ മകൻ ജിപ്സൺ കല്ലുകൂട്ടം സ്വദേശിക്കെതിരെ വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകിയിരുന്നു. ജിപ്സൻ ജോലിക്ക് പോയതിന് ശേഷമാണ് തനിച്ചായ തോമസിനെ ആക്രമിച്ചത്. കഴിഞ്ഞദിവസം പുന്നംപറമ്പ് കനാൽ പാലത്തിന് സമീപം നിൽക്കുമ്പോഴാണത്രെ ആക്രമിച്ചത്. തൊട്ടടുത്ത പലചരക്ക് കടയുടമയാണ് തന്നെ രക്ഷിച്ചതെന്ന് തോമസ് പരാതിയിൽ പറഞ്ഞു. വടക്കാഞ്ചേരി ജില്ല ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സതേടി. ഭിന്നശേഷികാരെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിച്ച് സംരക്ഷിക്കും: മുഖ്യമന്ത്രി മുളങ്കുന്നത്തുകാവ്: ഭിന്നശേഷിക്കാരായവരെ സമൂഹത്തിൻെറ മുഖ്യധാരയിലെത്തിച്ച് സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ഭിന്നശേഷി ക്കാരെ ചേർത്ത് നിർത്താൻ സമൂഹം മുന്നോട്ട് വരുന്നത് ഏറെ ശ്ലാഘനീയമാണ്. ഭിന്നശേഷി സൗഹൃദ സംസ്ഥാനം എന്ന നിലയിൽ കേരളം ഈ രംഗത്ത് നടത്തുന്നത് വലിയ മുന്നേറ്റമാണ്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം നടത്തുന്നത് ഇത്തരത്തിലുള്ള ഒരു ലക്ഷം കുട്ടികളാണ്. പിണറായി പറഞ്ഞു. പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്സി ഹോമിൽ പുതിയതായി ആരംഭിച്ച ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. തൃശൂർ അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. തെറപ്പി യൂനിറ്റിൻെറ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിച്ചു. അനിൽ അക്കര എം.എൽ.എ, നഗരസഭ വൈസ് ചെയർമാൻ അനൂപ് കിഷോർ, കൗൺസിലർ മധു അമ്പലപുരം, ഫാ. ജോജു ആളൂർ, മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട്ട്, അസി്ഡയറക്ടർ ഫാ. അനീഷ് ചിറ്റിലപ്പിള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.