നജീബുദ്ദീ​െൻറ മരണം: പിതാവി​െൻറ മൊഴിയെടുത്തു

നജീബുദ്ദീൻെറ മരണം: പിതാവിൻെറ മൊഴിയെടുത്തു ചാവക്കാട്: വിദ്യാർഥിയുടെ മരണത്തിൽ അവയവ മാഫിയക്ക് പങ്കുണ്ടെന്ന പരാത ിയിൽ പിതാവിൻെറ മൊഴിയെടുത്തു. അവിയൂർ മൂത്തേടത്ത് ഉസ്മാനിൽ നിന്നാണ് പെരുമ്പടപ്പ് പൊലീസ് മൊഴിയെടുത്ത്. ഞായറാഴ്ച ഉച്ചയോടെ സ്റ്റേഷനിലെത്തി നൽകിയ മൊഴിയിൽ ഉസ്മാൻ തൻെറ ആരോപണം ആവർത്തിച്ചു. ഈ മൊഴി തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് പൊലീസ് പറഞ്ഞതായി ഉസ്മാൻ അറിയിച്ചു. മകൻ നജീബുദ്ദീൻെറയും (16) കൂട്ടുകാരൻ അബ്ദുൽ വഹാബിൻെറയും (16) മരണത്തിൽ ഉന്നത തല അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, പൊലീസ് മേധാവി എന്നിവർക്ക് ഉസ്മാൻ നൽകിയ പരാതിയെ തുടർന്ന് കേസ് പുനരന്വേഷണത്തിൻെറ ഭാഗമായാണ് പൊലീസ് മൊഴിയെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.