ഹൈടെക് ചീട്ടുകളി; 16 പേർ അറസ്്റ്റിൽ

തൃശൂർ : ആധുനിക സംവിധാനങ്ങളുമായി നടന്നിരുന്ന വൻ ചീട്ടുകളി സംഘം പിടിയിൽ. ബാല്യ ജങ്ഷനിലെ റോയൽ എജുക്കേഷണൽ റിക്രിയ േഷൻ ക്ലബിൻെറ മറവിലാണ് പണം വെച്ചുള്ള ചീട്ടുകളി നടന്നിരുന്നത്. ബിജിൽ പാലക്കൽ, ബാസിൽ മുണ്ടൂർ, ശേഖരൻ പുത്തൂർ, ഷാനവാസ് അണ്ണല്ലൂർ, ബിജു മണ്ണുത്തി, ജെയ്സൺ തൃക്കൂർ, ബൈജു മരത്താക്കര, ബാബു ചിയ്യാരം, ജോർജ് ചിയ്യാരം, ഷാജു ആമ്പല്ലൂർ, അരുൺ മുണ്ടത്തിക്കോട്, ഷാലി ആമ്പല്ലൂർ, സദൻ കുറ്റൂർ, രാജേഷ് ഒല്ലൂർ, ജോഷി ഒല്ലൂർ, അനീഷ് ഇരിങ്ങാലക്കുട എന്നിവരാണ് അറസ്്റ്റിലായത്. ഇവരിൽ നിന്ന് 2,31,780 രൂപയും, മൂന്ന് കാർ, നാല് ബൈക്ക്, ഒരു ഓട്ടോ എന്നിവയും പിടിച്ചെടുത്തു. 24മണിക്കൂറും പണംവെച്ചുള്ള കളിയാണിവിടെ നടന്നിരുന്നത്. സി.സി.ടി.വി കാമറവെച്ച് പരിസരം മുഴുവൻ നിരീക്ഷണം നടത്തിയിരുന്നു. മാഗ്നറ്റിക് ലോക്കർ വെച്ച് ഗെയ്റ്റ് നിയന്ത്രിച്ചിരുന്നു. അടഞ്ഞ ഗെയ്റ്റ് തുറക്കാനായി പ്രത്യേക ബട്ടൺ വെച്ചിരുന്നു. അനുമതിയില്ലാതെ ആരു വന്നാലും അലാറമടിക്കും. പ്രത്യേക സജ്ജീകരണങ്ങളാൽ നിയന്ത്രിച്ച സ്ഥലത്തേക്ക് പൊലീസ് സാഹസികമായാണ് കടന്നെത്തിയത്. മാസങ്ങയി ഇവിടെ പൊലീസ് നിരീഷണത്തിലായിരുന്നു. കളിക്കെത്തുന്നവർക്ക് മാത്രമായി പ്രത്യേക പാചകക്കാരനെ നിർത്തിയിരുന്നു. പാചകക്കാരൻെറ സഹായിയെന്ന നിലയിലാണ് പൊലീസ് കയറി പിടികൂടിയത്. അർധരാത്രിയിൽ നടത്തിയ പരിശോധനയിലാണ് അറസ്്റ്റ്. ജില്ല ക്രൈംബ്രാഞ്ചും ഈസ്്റ്റ് പൊലീസും സംയുക്തമായാണ് സംഘത്തെ പിടികൂടിയത്. ഈസ്്റ്റ് സി.ഐ പി.പി. ജോയ്, എസ്.ഐ. അനിൽകുമാർ, എ.എസ്.ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, പൊലീസുകാരായ ടി.പി. ജീവൻ, പഴനിസ്വാമി, എം. ഹബീബ്, പി. സുദേവ്, എം.എസ്. ലിഗേഷ്, എ.എസ്. അർജുൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.