സ്വത്തുകേസ്​ വാദിയുടെ ഇരുചക്രവാഹനം കത്തിനശിച്ച നിലയിൽ

വടക്കാഞ്ചേരി: സി.പി.എം മുണ്ടത്തിക്കോട് ലോക്കൽ സെക്രട്ടറിക്കെതിരെ സ്വത്തുകേസിൽ പരാതി നൽകിയ ബന്ധു കൂടിയായ പാർട ്ടി അനുഭാവിയുടെ വീടിനുമുന്നിൽ നിർത്തിയിട്ട ഇരുചക വാഹനം കത്തി നശിച്ച നിലയിൽ. ആളിപ്പടർന്ന തീ വീട്ടിലേക്കും പടർന്നെങ്കിലും അഞ്ചംഗ കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. മുണ്ടത്തിക്കോട് - മെഡിക്കൽ കോളജ് റോഡിൽ ചാത്തൻചിറ എടത്തറ വീട്ടിൽ മധുവിൻെറ വീട്ടിലാണ് ശനിയാഴ്ച പുലർച്ചെ ഒന്നരയോടെ അഗ്നിബാധ ഉണ്ടായത്. മധു, ഭാര്യ പ്രീന, മക്കളായ അഷ്ടമി, അനുഷ്ക, ബന്ധു കല്യാണി എന്നിവർ ഉറക്കത്തിലായിരുന്നു. അസഹ്യചൂടിനെ തുടർന്ന് മധുവും, ഭാര്യയും മക്കളേയുമെടുത്ത് പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. മധുവും അടുത്ത ബന്ധുവായ സി.പി.എം ലോക്കൽ സെക്രട്ടറി സനീഷും തമ്മിൽ സ്വത്ത് തർക്കമുണ്ട്. കഴിഞ്ഞ ദിവസം കലക്ടറേറ്റിൽ ഹിയറിങ് നടന്നിരുന്നു. മുളങ്കുന്നത്തുകാവ് പൊലീസ് തെളിവുകൾ ശേഖരിച്ചു. വീടിനുമുന്നിൽ നിന്ന് സ്പ്രേ കുപ്പി കണ്ടെടുത്തു. അതിനിടെ, സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. കുടുംബത്തെ ജീവനോടെ ചുട്ടു കൊല്ലാൻ ശ്രമിച്ചവരെ നിമയത്തിനുമുന്നിൽ കൊണ്ടുവരണമെന്നും വീഴ്ചയുണ്ടായാൽ വിഷയം കോൺഗ്രസ് ഏറ്റെടുക്കുമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ പറഞ്ഞു. പടം : മുണ്ടത്തിക്കോട് ചാത്തൻചിറയിൽ എടത്തറ മധുവിൻെറ സ്കൂട്ടറും വീടും കത്തിയ നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.