പ്രളയാനന്തര കേരളം സെമിനാറും കവി സമ്മേളനവും നടത്തി

തൃശൂർ: സഹൃദയവേദി മുണ്ടൂർ മേഖല സമ്മേളനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. കുറുമാൽകുന്ന ിലെ ആയൂർജാക്ക് ഫാമിൽ പഴുത്ത ചക്കമുറിച്ചായിരുന്നു ഉദ്ഘാടനം. പ്രളയാനന്തര കേരളം സെമിനാർ പുഴക്കൽ ബ്ലോക്ക് പഞ്ചാ‍യത്ത് പ്രസിഡൻറ് സി.വി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. ഡോ. ഷൊർണൂർ കാർത്തിേകയൻ അധ്യക്ഷത വഹിച്ചു. എ.ഡി. ബെന്നി മുഖ്യപ്രഭാഷണം നടത്തി. പാങ്ങിൽ ഭാസ്കരൻ, സലീം ഇന്ത്യ, പ്രഫ. ടി.പി. സുധാകരൻ, ജോൺസൺ ജോർജ്, സി.ജെ. ജെയിംസ്, വർഗീസ് തരകൻ, ബേബി മൂക്കൻ എന്നിവർ സംസാരിച്ചു. സർക്കാറിൻെറ ക്ഷോണിമിത്ര അവാർഡ് ജേതാവ് വർഗീസ് തരകനെയും പുഴക്കൽ ബ്ലോക്ക് പ്രസിഡൻറ് സി.വി. കുര്യാക്കോസിനെയും ആദരിച്ചു. കവി സമ്മേളനത്തിൽ ഗിന്നസ് സത്താർ ആദൂർ അധ്യക്ഷത വഹിച്ചു. പ്രഫ. വി.എ. വർഗീസ്, പി.എം.എം. ഷെരീഫ്, ഉണ്ണികൃഷ്ണൻ പുലരി, ജ്യോതിരാജ് തെക്കൂട്ട്, ആർ.കെ. തയ്യിൽ, വിൽമ പോൾ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.