വടക്കാഞ്ചേരി: അമ്പലപുരം പോപ്പ് പോൾ മേഴ്സി ഹോമിലെ ഗവേഷണ കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച വൈകീട് ട് നാലിന് ഉദ്ഘാടനം ചെയ്യും. വൈകല്യങ്ങൾ തിരിച്ചറിഞ്ഞ് ശാസ്ത്രീയ ചികിത്സയും പരിശീലനവും നൽകുന്ന ജീവകാരുണ്യ കേന്ദ്രം സജ്ജമായി. അതിരൂപത ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കും. തെറപ്പി യൂനിറ്റുകളുടെ ഉദ്ഘാടനം മന്ത്രി എ.സി. മൊയ്തീൻ നിർവഹിക്കും. പരാശ്രയം കൂടാതെ ജീവിക്കാനും, വൈകല്യങ്ങളെ അതിജീവിക്കാനും പുതിയ കേന്ദ്രം വഴി തിരിവാകുമെന്ന് പോപ്പ് പോൾ മേഴ്സി ഹോം ഡയറക്ടർ ഫാ. ജോൺസൺ അന്തിക്കാട് പറഞ്ഞു. പഞ്ചേന്ദ്രിയങ്ങളുടെ കർമശേഷിയും, പ്രവർത്തനക്ഷമതയും തിരിച്ചറിയാനുള്ള സെൻസറി ഇൻറഗ്രേഷൻ യൂനിറ്റിൻെറ സേവനവും ഈ കേന്ദ്രത്തിൽ ലഭ്യമാണ്. കുടിവെള്ള സംഭരണി വിതരണം വടക്കാഞ്ചേരി: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി കുടുംബങ്ങൾക്ക് കുടിവെള്ള സംഭരണി വിതരണം ചെയ്തു. 18 ലക്ഷം രൂപെചലവഴിച്ച് 450 പേർക്കാണ് സംഭരണി നൽകുന്നത്. 2400 രൂപ വിലവരുന്ന ഓരോന്നിനും 75 ശതമാനം സബ്സിഡി നിരക്കിലാണ് വിതരണം. നഗരസഭ അധ്യക്ഷ ശിവപ്രിയ സന്തോഷ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഷജിനി രാജൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് അനസ് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.