അവധി ദിനത്തിൽ ക്ലാസ്​; സ്​കൂളുകൾക്ക്​ മുന്നിൽ പ്രതിഷേധം

തൃശൂർ: ശ്രീനാരായണഗുരു സമാധി ദിനത്തിൻെറ പൊതു അവധിയുള്ള ശനിയാഴ്ച അധ്യയനം നടത്തിയ രണ്ട് സ്കൂളുകൾക്ക് മുന്നിൽ എ സ്.എൻ.ഡി.പി യോഗം തൃശൂർ യൂനിയൻ യൂത്ത് മൂവ്മൻെറ് പ്രവർത്തകരുടെ പ്രതിഷേധം. നഗരത്തിലും മുക്കാട്ടുകരയിലുമുള്ള ഓരോ സ്കൂളിലാണ് ക്ലാസ് നടത്തിയത്. നഗരത്തിലെ സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായിരുന്നു പ്രവൃത്തി ദിനം. സ്പെഷൽ ക്ലാസാണ് നടത്തിയതെന്ന് സ്കൂൾ അധികൃതർ പ്രതിഷേധക്കാരെ അറിയിച്ചു. അവധി ദിനം ഓർമിപ്പിച്ചപ്പോൾ ക്ലാസ് അവസാനിപ്പിക്കുകയും ചെയ്തു. എന്നാൽ മുക്കാട്ടുകരയിലെ സ്കൂളിൽ അധ്യയനം നിർത്താൻ വിസമ്മതിച്ചു. വിദ്യാർഥികൾ ക്ലാസിന് എത്തിയതിനാൽ തിരിച്ചയക്കാൻ കഴിയില്ലെന്നായിരുന്നു ന്യായം. ഏറനേരം കഴിഞ്ഞാണ് ക്ലാസ് വിട്ടത്. പ്രാർഥനയും ഉപവാസവുമായി വീടുകളിലും ശാഖകളിലും യൂനിയനുകളിലും സമാധിദിനം ആചരിക്കുേമ്പാൾ കുട്ടികളെ നിർബന്ധിച്ച് സ്കൂളിൽ വരുത്തി ക്ലാസ് നടത്തിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയെതന്ന് യൂത്ത് മൂവ്മൻെറ് ഭാരവാഹികൾ അറിയിച്ചു. തൃശൂർ യൂനിയൻ കൗൺസിലർമാരായ കെ.എ. മനോജ്കുമാർ, കെ.കെ. ഭഗീരഥൻ, യൂത്ത് മൂവ്മൻെറ് നേതാക്കളായ വി.ഡി. സുഷിൽകുമാർ, എം.ഡി. മുകേഷ്, വി.പി. സുകേഷ്, കെ.എ. മോഹനൻ, പി.ബി. അനൂപ്കുമാർ, ലോഹിതാക്ഷൻ തുടങ്ങിയവരാണ് സ്കൂളുകളിൽ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.