എരുമപ്പെട്ടി: ജില്ല ഖോഖോ അസോസിയേഷേൻറയും എരുമപ്പെട്ടി റൂറൽ സ്പോർട്സ് ക്ലബിേൻറയും നേതൃത്വത്തിൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. 15 ടീമുകൾ പങ്കെടുത്തു. എരുമപ്പെട്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മീന ശലമോൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. ഗോവിന്ദൻകുട്ടി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എസ്. ബസന്ത് ലാൽ മുഖ്യാതിഥിയായി. സ്കൂൾ ഹെഡ്മാസ്റ്റർ എ.എ. അബ്ദുൽ മജീദ്, പി.ടി.എ പ്രസിഡൻറ് ബാബു ജോർജ്, അസോസിയേഷൻ ജില്ല സെക്രട്ടറി എം.പി. ഫ്രാൻസിസ്, കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ, ടി. മനോജൻ, വിപിൻ ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു. ആദ്യകാല കായികാധ്യാപകൻ ഒ.സി. നാരായണനെ ആദരിച്ചു. പടം: ആദ്യകാല കായികാധ്യാപകൻ ഒ.സി. നാരായണനെ എരുമപ്പെട്ടി റൂറൽ സ്പോർട്സ് ക്ലബ് അദ്ദേഹത്തിൻെറ വസതിയിൽ ആദരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.