എ.ടി.എം കൗണ്ടർ പകുതി തുറന്ന നിലയിൽ, പരിഭ്രാന്തി

വാടാനപ്പള്ളി: തളിക്കുളത്ത് എസ്.ബി.ഐ എ.ടി.എം കൗണ്ടറിൻെറ ഷട്ടർ പകുതി തുറന്നതായി കാണപ്പെട്ടത് കവർച്ചയാണെന്ന ആശങ് കയുണ്ടാക്കി. ശനിയാഴ്ച രാവിലെ സമീപ കടക്കാരാണ് ഇത് കണ്ടത്. ഉടൻ വാടാനപ്പള്ളി പൊലീസ് പാഞ്ഞെത്തി. പരിസരം ചരട് കെട്ടി സംരക്ഷിച്ചു. വിവരം ഉേദ്യാഗസ്ഥരേയും ധരിപ്പിച്ചു. രാവിലെ 9.40 ഓടെ ബാങ്ക് അധികൃതർ എത്തി പരിശോധിച്ചു. കൗണ്ടർ കേടായതിനാൽ നന്നാക്കാൻ ഷട്ടർ പകുതിയടച്ച് പോയതാണെന്നും കൗണ്ടറിൽ പണമില്ലെന്നും ഉേദ്യാഗസ്ഥർ പൊലീസിനെ അറിയിച്ചതോടെയാണ് പരിഭ്രാന്തി ഒഴിഞ്ഞത്. ഏതാനും വർഷം മുമ്പ് സമീപ ജ്വല്ലറിയിൽ വൻ കവർച്ച നടന്നതാണ് പരിഭ്രാന്തി സൃഷ്ടിക്കാൻ കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.