ചെറുതുരുത്തി: എം.എസ്.എ ബനാത്ത് യതീംഖാനയുടെ 26ാം വാർഷികാഘോഷം അടുത്തമാസം ഏഴിന് നടക്കും. ഇതിന് മുന്നോടിയായി ഞായറാഴ ്ച ഉച്ചക്ക് 12ന് നാല് അന്തേവാസിനികളുടെ സമൂഹ വിവാഹം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മഞ്ചേരി സ്വദേശിനി ജുമൈലക്ക് പാലക്കാട് സ്വദേശി അലി മുഹമ്മദ് ജീവിത കൂട്ടാകും. വളാഞ്ചേരി സ്വദേശിനി ഷഹീദ ബീവിക്ക് കാർത്തല സ്വദേശി നൗഫൽ തങ്ങളും, മൂർക്കനാട് സ്വദേശിനി ഹന്നക്ക് വളാഞ്ചേരി സ്വദേശി ഷിഹാബുദ്ധീനും, പൊറ്റ സ്വദേശിനി റഷീനക്ക് പള്ളം സ്വദേശി മുഹമ്മദ് ഷെരീഫും ജീവിതത്തിന് കൂട്ടാകും. കെ.പി.സി. തങ്ങൾ നിക്കാഹിന് മുഖ്യ കാർമികത്വം വഹിക്കും. യു.ആർ. പ്രദീപ് എം.എൽ.എ, ദേശമംഗലം പഞ്ചായത്ത് പ്രസിഡൻറ് എം. മഞ്ജുള എന്നിവരും പങ്കെടുക്കും. എം.എസ്.എ ഇസ്്ലാമിക് സൻെററിൻെറ പ്രഥമ സംരംഭമാണ് എം.എസ്.എ ബനാത് യതീംഖാന. 1993 സെപ്റ്റംബർ 12ന് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വാടക കെട്ടിടത്തിലായിരുന്നു പ്രവർത്തനം. നിലവിൽ സാദിഖലി ശിഹാബ് തങ്ങളാണ് അധ്യക്ഷൻ. വാർത്ത സമ്മേളനത്തിൽ മാനേജർ ടി.പി. ഹംസ, സെക്രട്ടറി ഏന്തീൻകുട്ടി ഹാജി, ടി.എം. ഹംസ, കെ. അലി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.