സാമൂഹ മാധ്യമങ്ങളിലും ജോണീസി​െൻറ ഗതിമാറ്റിയോട്ടം

സാമൂഹ മാധ്യമങ്ങളിലും ജോണീസിൻെറ ഗതിമാറ്റിയോട്ടം തൃശൂർ: തൃശൂര്‍-പാലക്കാട് റൂട്ടിലൂടെ ഗതാഗതമൊരു ഞാണിൻമേൽ കളി യാണ്. കുതിരാനിലെ കുരുക്കിൽ നിന്നും രക്ഷപ്പെടാൻ തൃശൂര്‍-പാലക്കാട് റൂട്ടിലോടുന്ന 'ജോണീസ്' ബസിൻെറ ഗതിമാറ്റിയോട്ടം സാമൂഹ മാധ്യമങ്ങളിൽ അലയടിക്കുകയാണ്. കുതിരാനിലെ ട്രാഫിക് തടസ്സം മറികടക്കാൻ സർവീസ് റോഡിനായി ഒരുക്കിയ മൺപാതയിലൂടെ കുരിക്കിനപ്പുറം കയറിയ ബസിൻെറ വീഡിയോ സാമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ചിലർ വരുേമ്പാൾ ചരിത്രം വഴിമാറും എന്നടക്കം ഹാഷ്ടാഗോടെ സെപ്റ്റംബർ ഒമ്പതിന് ബസിൻെറ വഴിവിട്ട കുതിപ്പ് പകർത്തിയത് 'എകസ്ട്രീം റോഡ്സ് ലൈവ്' എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിനായി ഫ്രീലാന്‍സ് ജേണലിസ്റ്റും തൃശൂര്‍ സ്വദേശിയുമായ എ.എന്‍. സഞ്ചാരി (അജില്‍) ആണ് വീഡിയോ ആദ്യം സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. റോഡിൻെറ ശോച്യാവസ്ഥയെ തുറന്നുകാണിക്കാനായിരുന്നു അജിലിൻെറ ശ്രമം. ബസിൻെറ 007 എന്ന നമ്പർ അടക്കം പിന്നീട് ട്രോൾ ചർച്ചയായി മാറി. പിന്നീട് കേരള പൊലീസിൻെറ ഔേദ്യാഗിക ഫേസ്ബുക്ക് പേജിൽ ഈ വീഡിയോക്കൊപ്പം മറ്റൊരു ഫോട്ടോ കൂടി ചേർത്ത് സ്റ്റേഷൻ പരിസരത്ത് ജോണീസ് ബസ് കസ്റ്റഡിയിൽ എടുക്കപ്പെട്ട നിലയിൽ എടുത്ത പോസ്റ്റ് ഹിറ്റോട് ഹിറ്റായി. അപകടകരമായ രീതിയിൽ ഓടിച്ചുവന്ന ബസ് മെറ്റാരു കാറിൽ ഇടിച്ചതും അതിനു പൊലീസ് കേസ് എടുത്തതെന്ന ടാഗോടെയായിരുന്നു പോസ്റ്റ്. പൊതുജനത്തിൻെറ ജീവൻ വെച്ചുകൊണ്ടുള്ള ഇത്തരം അപകടകരമായ അഭ്യാസങ്ങൾ ഒഴിവാക്കണമെന്ന സന്ദേശവും ഇതിലുണ്ട്. ഇതും വമ്പൻ ഹിറ്റായി. എന്നാൽ രണ്ടു ദിവസങ്ങളിലായി നടന്ന സംഭവങ്ങളെ ഒരു ദിവസമാക്കി പൊലീസ് പോസ്റ്റ് ചെയ്തെന്ന വിമർശനവും പിന്നീട് കണ്ടു. ജോണീസിൻെറ വഴിമാറിയോട്ടം ഒമ്പതിനായിരുന്നുവെങ്കിൽ 15നാണ് കുതിരാൻ അമ്പലത്തിന് സമീപം ബസ് അപകടത്തിൽ പെടുന്നതെന്ന് വിശദീകരണവും വന്നു. കാര്യങ്ങൾ ഇങ്ങനെ ആണെങ്കിലും തൃശൂർ-പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെയും അവസ്ഥ മോശമാണെന്നും അത് കാണിക്കാനാണ് വീഡിയോ പകർത്തിയതെന്നും വീഡിയോ പകർത്തിയ അജിൽ വ്യക്തമാക്കി. ഓണത്തോട് അടുത്തുള്ള സമയത്താണ് കുതിരാനിൽ നിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീട്ടിലേക്കുള്ള വഴിയായതിനാല്‍ എന്നും കാണുന്നതും അനുഭവിക്കുന്നതും ആണ് ഈ കുരുക്ക്. ഈ കുരുക്ക് വാർത്തയും വിവാദവുമായ പശ്ചാത്തലത്തില്‍ കുതിരാനിലെ യാഥാര്‍ഥ്യം അധികാരികളുടെ കണ്ണുതുറപ്പിക്കട്ടെ എന്ന ലക്ഷ്യത്തോടെയാണ് അന്ന് വീഡിയോ എടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.