ലാലൂർ കായികസമുച്ചയവുമായി ബന്ധപ്പെട്ട്​ വിവാദം

തൃശൂർ: ലാലൂരിൽ കോർപറേഷൻെറ കീഴിൽ നടന്നുവരുന്ന കായികസമുച്ചയത്തിൻെറ നിർമാണം നിർത്തിവെക്കാൻ സർക്കാർ ഉത്തരവിറക്കിയെന്ന് സ്ഥിരം സമിതി അധ്യക്ഷൻ കോൺഗ്രസിലെ ജോൺ ഡാനിയൽ ആരോപിച്ചു. എന്നാൽ, ഉത്തരവ് കോർപറേഷന് കിട്ടിയിട്ടില്ലെന്നും നിർമാണം തുടരുമെന്നും ഡെപ്യൂട്ടി മേയർ പി. റാഫി ജോസ് പറഞ്ഞു. സർക്കാർ ഉത്തരവുണ്ടായ സാഹചര്യത്തിൽ അതിൻെറ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭരണസമിതി രാജിവെക്കണമെന്ന് ജോൺ ഡാനിയൽ പ്രസ്താവനയിൽ പറഞ്ഞു. നിർമാണത്തിന് സർക്കാർ അനുമതിയുണ്ടായിരുന്നില്ലെന്ന് ഇപ്പോൾ വ്യക്തമായെന്നും അദ്ദേഹം ആരോപിച്ചു. ഇതുവരെ ചെലവഴിച്ച തുകയുടെ ഉത്തരവാദിത്തം സി.പി.എം ഏറ്റെടുക്കണമെന്നും ഈ തുക തിരിച്ചുപിടിക്കണമെന്നും നിയമലംഘനം നടത്തിയ ഭരണസമിതി രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ലാലൂരിൽ മാലിന്യത്തിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കുന്ന പദ്ധതിനടപടികളെക്കുറിച്ച് അറിയിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. ലാലൂരിനെ മാലിന്യഭൂമിയാക്കില്ല. സ്പോർട്സ് കോംപ്ലക്‌സ് പൂർത്തിയാക്കുകയും ചെയ്യും -അദ്ദേഹം വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.