ചേലക്കര: തിരുവോണനാളിൽ പാലടപ്പായസം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയുണ്ടായ ചേലക്കരയിലും പരിസരങ്ങളിലും ഭക്ഷ്യ സുരക ്ഷ വകുപ്പ് പരിശോധന നടത്തി. പാൽ വിൽപന കേന്ദ്രത്തിൽനിന്ന് പാലിൻെറ സാമ്പിൾ പരിശോധനക്കെടുത്ത് എറണാകുളം റീജനൽ അനലിറ്റിക്കൽ ലബോറട്ടറിയിലേക്ക് അയച്ചു. ചേലക്കര ടൗണിൽ ഹോട്ടലുകളിൽ പരിശോധന നടത്തി പിഴ ഈടാക്കി. ഹോട്ടലുകളുടെ അടുക്കളയിൽനിന്ന് ഭക്ഷണത്തിൽ ചേർക്കാൻ സൂക്ഷിച്ചിരുന്ന കൃത്രിമ നിറം പിടിച്ചെടുത്തു. പത്രക്കടലാസിൽ ഭക്ഷണ സാധനം പ്രദർശിപ്പിച്ചതിനും മാലിന്യക്കൂടകൾ തുറന്നുവെച്ചതിനും പിഴ ഈടാക്കി. മിക്ക ഹോട്ടലുകളിലും ജോലിക്കാരുടെ മെഡിക്കൽ സർട്ടിഫിക്കറ്റ്, വെള്ളം പരിശോധന റിപ്പോർട്ട് എന്നിവ ഉണ്ടായിരുന്നില്ല. അഴുക്കുവെള്ളം കെട്ടിക്കിടന്ന് വൃത്തിഹീനമായ ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകി. തിരുവില്വാമലയിൽ ഭക്ഷ്യസുരക്ഷ ലൈസൻസ് ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ഇറച്ചിക്കട പൂട്ടി. അഴുകിയ ഇറച്ചി വിൽക്കുന്നുവെന്ന പരാതിയെത്തുടർന്നാണ് നടപടി. തൃശൂർ സർക്കിൾ ഭക്ഷ്യ സുരക്ഷ ഓഫിസർ വി.കെ. പ്രദീപ്‌കുമാറിൻെറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഓഫിസർമാരായ എസ്. ലിജ, വി. ലിഷ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.