തകർന്ന റോഡ്​; കോൺഗ്രസ് മേയറുടെ ചേംബർ ഉപരോധിച്ചു

തൃശൂർ: നഗരത്തിലെ റോഡുകൾ നന്നാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ചേംബർ ഉപരോധിച്ചു. മഴക്കാലത ്ത് കരിങ്കൽപ്പൊടി വിതറി പണിക്ക് ശ്രമിച്ചെങ്കിലും പാതിവഴിയിലായി. പുലിക്കളി നടക്കുന്ന സ്വരാജ് റൗണ്ട് പോലും ഓണക്കാലത്ത് തകർന്ന നിലയിലായിരുന്നു. അപകടം പതിവായപ്പോഴും പ്രഖ്യാപനങ്ങളല്ലാതെ ഭരണസമിതിയിൽ നിന്ന് നടപടിയുണ്ടാകുന്നില്ലെന്ന് അംഗങ്ങൾ ആരോപിച്ചു. അടിയന്തരമായി ടാറിങ് ആരംഭിച്ചില്ലെങ്കിൽ സമരരീതി മാറുമെന്നും ജനകീയ പ്രക്ഷോഭത്തിനിറങ്ങുമെന്നും നേതാക്കൾ അറിയിച്ചു. പ്രതിപക്ഷകക്ഷി നേതാവ് എം.കെ. മുകുന്ദൻ, ഉപനേതാവ് ജോൺ ഡാനിയേൽ, പാർലമൻെററി പാർട്ടി സെക്രട്ടറി എ. പ്രസാദ്, ഫ്രാൻസിസ് ചാലിശേരി, ടി.ആർ. സന്തോഷ്, ഷീന ചന്ദ്രൻ, കരോളി ജോഷ്വ, റോസിലി, പ്രിൻസി രാജു തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.