പട്ടിക്കാംതൊടി പുരസ്​കാരം സമ്മാനിച്ചു

ചെറുതുരുത്തി: കലാമണ്ഡലത്തിൻെറ പട്ടിക്കാംതൊടി രാവുണ്ണിമേനോൻ സ്മാരക പുരസ്കാരം കഥകളി ആചാര്യൻ കോട്ടക്കൽ ശംഭു എമ്പ്രാന്തിരിക്ക് വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്കാരം. കഥകളി നിരീക്ഷകനും രംഗകലാ ചിന്തകനുമായ കെ.ബി. രാജാനന്ദ് അനുഗ്രഹ പ്രഭാഷണം നടത്തി. 2018ലെ സംഗീത നാടക അക്കാദമി അവാർഡ് നേടിയ കലാമണ്ഡലം ബാലസുബ്രണ്യൻ, കരിയന്നൂർ നാരായണൻ നമ്പൂതിരി, കലാമണ്ഡലം ശൈലജ എന്നിവരെ ആദരിച്ചു. കഥകളി ഡിഗ്രി മൂന്നാം വർഷം പ്രയോഗത്തിൽ ഉയന്ന മാർക്ക് നേടിയ വിദ്യാർഥിക്കുള്ള നാട്യപ്രഭാ പുരസ്കാരം എം.എസ്. നവീൻകുമാറിന് സമ്മാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.