റോഡിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ്​ പ്രതിഷേധം

കൊടുങ്ങല്ലൂർ: തകർന്ന ബസ് സ്റ്റാൻഡ് റോഡ് ടൈൽ വിരിച്ച് അടിയന്തരമായി സഞ്ചാരയോഗ്യമാക്കുക, ബസ് സ്റ്റാൻഡ് കെട്ടിടത ്തിൻെറ ശോച്യാവസ്ഥ പരിഹരിക്കുക, നഗരസഭയും അധികാരികളും യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ജീവന് വില കൽപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റോഡിൽ റീത്ത് വെച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡൻറ് നിഷാഫ് കുര്യാപ്പിള്ളി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വി.എം. മൊഹിയുദ്ധീൻ ഉദ്ഘാടനം ചെയ്തു. കെ.പി. സുനിൽ കുമാർ, ദിൽഷൻ കൊട്ടേക്കാട്, വി.എസ്. അരുൺരാജ്, ഇ.കെ. ബാവ, പി.വി. രമണൻ, മുരളി കുന്നത്ത്, കൗൺസിലർ കവിത മധു തുടങ്ങിയവർ സംസാരിച്ചു. യൂത്ത് നേതാക്കളായ ടി.എസ്. സുദർശൻ, സലീമുദ്ദീൻ, വിഷ്ണു കേസ്ക്കർ, നൗഷാദ് പുല്ലൂറ്റ്, സനിൽ സത്യൻ, മുഹ്സിൻ, കെ.സി. ബിച്ചൽ, പോളി വിതയത്തിൽ, രതീഷ്, നൗഫൽ, ജാസർ, ജസിൽ, അക്ഷയ്പ്രദീപ്, ലിപിൻ, സജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ റീത്ത് സമർപ്പിച്ചു. സംസ്കാര സാഹിതി ചെയർമാൻ സുജിത്ത് 'നരകസഭ' എന്ന കവിത ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.