വടക്കാഞ്ചേരി: ബ്ലോക്ക് വിവിധോദ്ദേശ പരാതി. വടക്കാഞ്ചേരി കുമരനെല്ലൂർ സ്വദേശി കുന്നത്ത് പീടികയിൽ അബ്ദുറഹ്മാനെതിരെ സെക്രട്ടറി എങ്കക്കാട് ചെമ്പത്ത് വീട്ടിൽ ശോഭ (41) വടക്കാഞ്ചേരി പൊലീസിൽ പരാതി നൽകി. സംഘത്തിൻെറ വൈസ് പ്രസിഡണ്ടായിരുന്ന അബ്ദുറഹ്മാൻ എടുത്ത നാലരകോടിയോളം രൂപ വായ്പ തിരിച്ചടക്കാത്തതിനാൽ അസിസ്റ്റൻറ് രജിസ്ട്രാർ ഇയാൾക്കെതിരെ അവാർഡ്....... പാസാക്കിയിട്ടുള്ളതാണെന്നും, ഭരണ സമിതിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മെമ്പർ ജോയൻറ് രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതിൻെറ അടിസ്ഥാനത്തിൽ ഡയറക്ടറെ അയോഗ്യനാക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയുമാണ്. ഇതിനിടെ കഴിഞ്ഞ ഏഴിന് നിശ്ചയിച്ചിരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ അബ്ദുറഹ്മാൻ എത്തുകയും ചെയ്തിരുന്നു. എന്നാൽ ക്വാറം തികയാത്തതിനാൽ യോഗം നടന്നില്ല. യോഗത്തിൽ പങ്കെടുക്കാനെന്ന വ്യാജേനയാണ് അബ്ദുറഹ്മാൻ എത്തിയതെന്നും അക്രമം അഴിച്ചുവിട്ടതെന്നും ശോഭ പറയുന്നു. അബ്ദുറഹ്മാനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി വടക്കാഞ്ചേരി എസ്.ഐ ബിന്ദു ലാൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.