കണ്‍സോള്‍ പത്താം വാര്‍ഷികം

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് പത്താം വാര്‍ഷിക പൊതുയോഗവും സാന്ത്വന സംഗമവും തിങ്കളാഴ ്ച നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്നിന് ഗുരുവായൂര്‍ ടൗണ്‍ ഹാളില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കണ്‍സോള്‍ മാറ്റ് പുരസ്‌കാര വിതരണം ടി.എന്‍. പ്രതാപന്‍ എം.പി.യും വിദേശ ചാപ്റ്റര്‍ അംഗീകാര പത്രം വിതരണം കെ.വി. അബ്്ദുൽ ഖാദര്‍ എം.എല്‍.എ.യും നിർവഹിക്കും. കൺസോൾ മേറ്റ് പുരസ്കാരം മലബാർ ഗ്രൂപ് ചെയർമാൻ എ.പി. അഹമ്മദ് ഹാജിക്ക് സമർപ്പിക്കും. പ്രതിമാസം 75 വൃക്കരോഗികള്‍ക്കായി 500ല്‍ പരം സൗജന്യ ഡയാലിസിസിനുള്ള സൗകര്യം സംഘടന ഒരുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. എം.കെ. നൗഷാദ് അലി, ജമാൽ താമരത്ത്, പി.വി. അബ്്ദു, കമ്മിറ്റി അംഗങ്ങളായ പി.പി. അബ്്ദുല്‍ സലാം, വി.എം. സുകുമാരന്‍, കെ. ഷംസുദ്ദീന്‍, സി.എം. ജനീഷ്, സി.കെ. ഹക്കീം ഇമ്പാറക്ക് എന്നിവർ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.