ഓഫിസ് ഉദ്ഘാടനം 18ന്

ചാവക്കാട്: കടപ്പുറം അഞ്ചങ്ങാടി 'നമ്മള്‍'ചാരിറ്റബിള്‍ സൊസൈറ്റിയുടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തി ല്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് സിറ്റി പൊലീസ് കമീഷണര്‍ യതീഷ് ചന്ദ്ര ഉദ്ഘാടനം നിര്‍വഹിക്കും. കടപ്പുറം പുതിയങ്ങാടി ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഇലക്ട്രോ മാഗ്നെറ്റിക് ഐ.ഡി കാര്‍ഡ് വിതരണം ചെയ്യും. മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കടപ്പുറം പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉപഹാരവും നല്‍കും. ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തും. സൊസൈറ്റി നേതൃത്വത്തില്‍ നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് 10 പവന്‍ സ്വര്‍ണാഭരണങ്ങള്‍ വീതം നല്‍കി സമൂഹ വിവാഹം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. സംഘടനയുടെ മിഡില്‍ ഈസ്റ്റ് രക്ഷാധികാരി ഷാഹുല്‍ഹമീദ് പൊള്ളക്കായി, പ്രസിഡൻറ് എ.എച്ച്. അബ്ദുല്‍ മനാഫ്, ജനറല്‍ സെക്രട്ടറി പി.എസ്. മുഹമ്മദ്, ട്രഷറര്‍ കെ.എം. നജീബ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.