വടക്കേക്കാട്: വി സ്റ്റ വനിത കൂട്ടായ്മയും നാട്ടുരുചി ഭക്ഷ്യോൽപന്ന ശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രദർശനം ഉ പ്പുങ്ങൽ കടവ് റോഡിലെ അൻസാർ വനിത കോളജിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻറ് എ.ഡി. ധനീപ്, ജീവകാരുണ്യ പ്രവർത്തക ഷബീദ, ജൈവകർഷകൻ റഷീദ്, അധ്യാപകൻ രാജേഷ് പാഴിയൂർ എന്നിവരെ ആദരിച്ചു. മത സൗഹാർദ പ്രവർത്തനത്തിന് നാലപ്പാടൻ അശോകന് മരണാനന്തര ബഹുമതി ഭാര്യ രമണി ഏറ്റുവാങ്ങി. മികച്ച സേവനത്തിന് ശാന്തി നഴ്സിങ് ഹോമിനും, പി.ഡബ്ല്യു.സി പാലിയേറ്റിവ് യൂനിറ്റിനും ട്രോഫി നൽകി. ഞായറാഴ്ച വനിതകളുടെയും ചെറുകിട സംരംഭകരുടെയും ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും, കരകൗശല പരിശീലനം, സെമിനാർ എന്നിവയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.