പലിശ രഹിത വായ്പയിൽ ലഭിച്ച വള്ളം കടലിലിറക്കി

ചാവക്കാട്: കേരള സർക്കാറും മത്സ്യഫെഡും ചേർന്ന് തീരദേശ മത്സ്യതൊഴിലാളികളുടെ പുരോഗതിക്കായി നടപ്പാക്കുന്ന പലിശ ര ഹിത വായ്പ പദ്ധതിയിൽ തിരുവത്ര കടപ്പുറം- മണത്തല മത്സ്യതൊഴിലാളി വികസന ക്ഷേമ സഹകരണ സംഘത്തിലെ മത്സ്യതൊഴിലാളി ഗ്രൂപ്പിന് ലഭിച്ച ചെറുവള്ളം കടലിൽ ഇറക്കി. ജൂലൈയിൽ മറ്റൊരു വള്ളം ഇറക്കിയിരുന്നു. അഞ്ച് ഗ്രൂപ്പുകൾക്കാണ് ആനുകൂല്യം ലഭിച്ചത്. ഒരു ഗ്രൂപ്പിന് നാല് ലക്ഷം രൂപയോളമാണ് ലഭിക്കുന്നത്. പലിശയില്ലാതെയും സബ്സിഡി ലഭിച്ചും ലാഭിക്കുന്ന ഈ തുക രണ്ട് വർഷം കൊണ്ട് തിരിച്ചുനൽകിയാൽ മതിയാകും. പുത്തൻകടപ്പുറം സ്വദേശിയായ താഴത്ത് കബീർ ലീഡറായ ഗ്രൂപ്പിനാണ് ഇപ്പോൾ ലഭിച്ച വള്ളം. പുത്തൻ കടപ്പുറത്ത് പുലർച്ചെ അഞ്ചിന് സംഘം പ്രസിഡൻറ് ടി.എം. ഹനീഫ, ഹിളർ പള്ളിഇമാം അസീസ് സഖാഫി, ബഷീർ ലത്തീഫി, മത്സ്യതൊഴിലാളികളായ കുന്നത്ത് അസൈനാർ, പേള മുസ്തഫ, കെ. ഷാഹു, ഖാലിദ്, റാഫി തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.