ചിത്രകല ക്യാമ്പ് തുടങ്ങി

കുന്നംകുളം: എയ്ഞ്ചലോ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഫൈൻ ആർട്സ് പൂർവ വിദ്യാർഥികളും അധ്യാപകരും സംയുക്തമായി രൂപവത്കര ിച്ച എയ്ഞ്ചലോ അക്കാദമി ഫോർ ഫൈൻ ആർട്സിൻെറ ഉദ്ഘാടനം വി.കെ. ശ്രീരാമൻ നിർവഹിച്ചു. കവിയും ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് കലാകാരൻ ലെനിനെ ശിഷ്യർ ആദരിച്ചു. ഇതോടൊപ്പം ബഥനി സൻെറ് ജോൺസ് സ്കൂളിൽ നടക്കുന്ന ദ്വിദിന ചിത്രകല ക്യാമ്പ് ആർട്ടിസ്റ്റ് മദനൻ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്സൻ സീത രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ലളിതകല അക്കാദമി നിർവാഹക സമിതി അംഗം ശ്രീജ പള്ളം, മ്യൂറൽ ആർട്ടിസ്റ്റ് കെ.യു. കൃഷ്ണകുമാർ, ഫാ. സോളമൻ എന്നിവർ സംസാരിച്ചു. ക്യാമ്പ് ഞായറാഴ്ച വൈകീട്ട് സമാപിക്കും. സമാപന സമ്മേളനത്തിൽ നോവലിസ്റ്റും, കലാനിരൂപകനുമായ പി. സുരേന്ദ്രൻ 'ഇന്ത്യൻ ചിത്രകല ഇന്ന്'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.