പുലിക്കളി: അയ്യന്തോള്‍ ദേശത്തിന് ഒന്നാം സ്ഥാനം

തൃശൂര്‍: നാലോണനാൾ തൃശൂര്‍ നഗരത്തില്‍ അരങ്ങേറിയ പുലിക്കളിയില്‍ അയ്യന്തോള്‍ ദേശം ഒന്നാം സ്ഥാനം നേടി. മികച്ച അച്ചടക്കത്തിനുള്ള പുരസ്കാരവും അയ്യന്തോള്‍ ദേശം നേടി. പുലിക്കളിയില്‍ കോട്ടപ്പുറം സൻെററിനാണ് രണ്ടാം സ്ഥാനം. കോട്ടപ്പുറം ദേശം, വിയ്യൂര്‍ സൻെറര്‍, വിയ്യൂര്‍ ദേശം എന്നിവര്‍ മൂന്നാം സ്ഥാനം നേടി. നിശ്ചലദൃശ്യത്തിന് കോട്ടപ്പുറം ദേശം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം വിയ്യൂര്‍ സൻെററും മൂന്നാം സ്ഥാനം കോട്ടപ്പുറം സൻെററും കരസ്ഥമാക്കി. മികച്ച പുലിവേഷം കോട്ടപ്പുറം ദേശത്തിേൻറതാണ്. മികച്ച പുലിക്കൊട്ടിന് കോട്ടപ്പുറം സൻെററും അര്‍ഹരായി. തേക്കിൻകാട് മൈതാനിയിൽ നടന്ന സമാപനസമ്മേളനം മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് കെ. രാജൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ അജിത വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കലക്ടർ എസ്. ഷാനവാസ് സ്വാഗതവും ഡോ. കവിത നന്ദിയും പറഞ്ഞു. കോർപറേഷൻ കൗൺസിലർമാർ പങ്കെടുത്തു. മികച്ച പുലിക്കളിക്ക് 40,000 രൂപയും രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 30,000, 25,000 രൂപ വീതവുമാണ് സമ്മാനം. നിശ്ചലദൃശ്യത്തിന് 35,000, 30,000, 25,000 രൂപ വീതമാണ് സമ്മാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.