വെള്ളക്കെട്ടൊഴിയാതെ നായരങ്ങാടി

വടക്കേക്കാട്: മഴ കുറുഞ്ഞെങ്കിലും പഞ്ചായത്തിലെ വ്യാപാര കേന്ദ്രമായ നായരങ്ങാടിയിൽ വെള്ളക്കെട്ടൊഴിഞ്ഞില്ല. പഞ്ചായത്ത് കാര്യാലയത്തിന് വടക്കുഭാഗത്തെ വസ്ത്രവ്യാപാര സ്ഥാപനത്തിൻെറയും സിമൻറ് ഏജൻസിയുടെയും മുന്നിലാണ് വെള്ളം കെട്ടി നിൽക്കുന്നത്. സംസ്ഥാനപാതയോരത്തെ കാനകൾ ഇല്ലാതായതും കടകൾക്കു മുന്നിലെ കലുങ്കിൽ മണ്ണടിഞ്ഞതുമാണ് ഇവിടെ വെള്ളം കെട്ടി നിൽക്കാൻ കാരണം. മുൻവർഷങ്ങളിൽ കലുങ്കിലെ മണ്ണു നീക്കി വെള്ളക്കെട്ട് തൽക്കാലം പരിഹരിക്കാറുണ്ട്. ഇത്തവണ പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗത്തിലും വിവരമറിയിച്ചിട്ടും പ്രയോജനമുണ്ടായില്ല. ദീർഘകാലം പഴക്കമുള്ള കലുങ്കിൻെറ ഒരറ്റം വീടുകളിലേക്കുള്ള സ്വകാര്യ റോഡിനോട് ചേർന്നായതു കൊണ്ട് പുതുക്കിപ്പണിയുന്നതിന് തടസ്സമുണ്ട്. നായരങ്ങാടിയിൽ സംസ്ഥാന പാതക്കരികിൽ പുതിയ കാന പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് ഫണ്ട് വകയിരുത്തിയിട്ടുണ്ട്. പക്ഷെ, കരാർ എടുക്കാൻ ആളെ കിട്ടാത്തതാണ് പ്രശ്നമെന്ന് റോഡ് വിഭാഗം എൻജിനീയർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.