എരുമപ്പെട്ടി: കളഞ്ഞുകിട്ടിയ പണവും തിരിച്ചറിയൽ രേഖകളും അടങ്ങിയ പഴ്സ് ചുമട്ടുതൊഴിലാളികൾ പൊലീസിലേൽപിച്ചു. തിച ്ചൂരിലെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികളായ സുന്ദരൻ, ലക്ഷ്മണൻ, ഉണ്ണിക്കൃഷ്ണൻ എന്നിവർ ചേർന്നാണ് പഴ്സ് പൊലീസിന് കൈമാറിയത്. എരുമപ്പെട്ടി പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ ബാലകൃഷ്ണനാണ് തൊഴിലാളികളിൽ നിന്ന് പഴ്സ് ഏറ്റുവാങ്ങി. ഉടമയെ കണ്ടെത്തിയ പൊലീസ് പണവും രേഖകളും പിന്നീട് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.