പാടൂർ: പാടൂരിലെയും പരിസരപ്രദേശങ്ങളിലും മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന 135 കുടുംബങ്ങൾക്ക് പാടൂർ കൂട്ടായ്മ . മുരളി പെരുനെല്ലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം നിര്യാതനായ പാടൂർ അലീമുൽ ഇസ്്ലാം ഹയർ സെക്കൻഡറി സ്കൂൾ മാനേജർ ബി.വി. മുഹമ്മദ് റാഫി തങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പാടൂർ കൂട്ടായ്മയുടെ സാമൂഹ്യസേവനപദ്ധതിയായ ഹൈ ടെക് ആംബുലൻസ് ഡോ. സുനിൽ ഫഹദ് അവതരിപ്പിച്ചു. പദ്ധതിയിലേക്ക് പാടൂർ തച്ചറക്കൽ കുടുംബം നൽകിയ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് ഡോ. നിയാസ് ഫഹദിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ഇ.വി. അബ്്ദുൽ റഷീദ് ഏറ്റുവാങ്ങി. പാടൂർ കമ്യൂണിറ്റി ഹാൾ ഭാരവാഹികൾ 25,000 രൂപ പദ്ധതിയിലേക്ക് സംഭാവന നൽകി. ടി.ആർ. സുധാകരൻ സ്വാഗതവും ഷിഹാബ് നന്ദിയും പറഞ്ഞു. ബോധവത്കരണം പാവറട്ടി: സ്വച്ഛ് ഭാരത് മിഷൻെറ ഭാഗമായി സർ സയ്ദ് ഇംഗ്ലീഷ് സ്കൂളിൽ സ്പോർട്സ് ആൻഡ് ഹെൽത്ത് ക്ലബ്ബിൻെറ നേതൃത്വത്തിൽ മാലിന്യ സംസ്കരണ ബോധവത്കരണം നടത്തി. സമീപ പ്രദേശങ്ങളിലുള്ള വീടുകളിലും കടകളിലും ലഘു ലേഖകൾ വിതരണം ചെയ്തു. പ്രിൻസിപ്പൽ നിയാസ് ചിറക്കര, വൈസ് പ്രിൻസിപ്പൽ അംബിക, പി.ടി.എ പ്രസിഡൻറ് അബ്്ദുൽ മനാഫ്, പി.ടി.എ വൈസ് പ്രസിഡൻറ് ഷുഹൈബ അസീസ് , ട്രഷറർ അൻവർ സാദിഖ് എന്നിവ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.