അവിണിശ്ശേരി ബാങ്ക് ഭരണം എൽ.ഡി.എഫ് നിലനിർത്തി

ചേർപ്പ്: അവിണിശ്ശേരി സർവിസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പിന്തുണയുണ്ടായിരുന്ന പൗരമുന്നണി പാനലിന് വിജയം. എതിർ പാനലിലുണ്ടായിരുന്ന സ്ഥാനാർഥികളേക്കാൾ 2500 വോട്ടിൻെറ ഭൂരിപക്ഷത്തിലാണ് വിജയം. കെ. ശശിധരൻ, സി.കെ. അനന്തകൃഷ്ണൻ, ബിജു മുപ്ലിയത്ത്. മധു കാട്ടുങ്ങൽ, കെ.കെ. മോഹനൻ, എം.എ. രാജീവ് കൃഷ്ണൻ, റാഫി കാട്ടൂക്കാരൻ, പി.എ. റിൻെറാ, അജി ഭഗീരഥൻ, എ.എ. നിർമല, ബീന ലക്ഷ്മണകുമാർ, കെ.കെ. ശ്രീനാഥ്, കെ.പി. അജയൻ എന്നിവരാണ് വിജയിച്ചത്. കെ. ശശിധരനെ പ്രസിഡൻറായി െതരഞ്ഞെടുത്തു. എം.എ. രാജീവ് കൃഷ്ണനാണ് വൈസ് പ്രസിഡൻറ്. 'റൈസ് പാർക്ക് തൃശൂർ ജില്ലയിൽ സ്ഥാപിക്കണം' ചേർപ്പ്: നെല്ലുൽപാദനത്തിൽ പ്രധാന പങ്കുവഹിക്കുന്ന തൃശൂർ ജില്ലയിൽ സംസ്ഥാന സർക്കാറിൻെറ റൈസ് പാർക്ക് സ്ഥാപിക്കണമെന്ന് കേരള കർഷകസംഘം ചേർപ്പ് ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. പി.കെ.ഐ. ലോഹിതാക്ഷൻ അധ്യക്ഷത വഹിച്ചു. എ.എസ്. കുട്ടി, പി.ആർ. വർഗീസ്, കെ.എസ്. മോഹൻദാസ്, എൻ.എ. പീതാംബരൻ, കെ. ശ്രീകുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.കെ. ലോഹിതാക്ഷൻ (പ്രസി.), കെ.എസ്. മോഹനൻ (സെക്ര.), എൻ.എ. പീതാംബരൻ (ട്രഷ.)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.