വാട്സ്ആപ്പിലൂടെ മൊഴിചൊല്ലി; യുവാവിനെതിരെ കേസ് കാസർകോട്: വിദേശത്തുനിന്ന് വാട്സ്ആപ് വഴി ഭാര്യയെ മൊഴിചൊല്ലിയ യുവാവിനെതിരെ മുത്തലാഖ് നിേരാധന നിയമപ്രകാരം ടൗൺ പൊലീസ് കേസെടുത്തു. കാസർകോട് ശിരിബാഗിലു പുളിക്കൂറിലെ മൈമൂനയുടെ പരാതിപ്രകാരം എരിയാൽ ബെള്ളൂർ ഹൗസിലെ ബി.എം. അഷ്റഫിനെതിരെയാണ് (34) കേസെടുത്തത്. മുസ്ലിം സ്ത്രീ വിവാഹസംരക്ഷണ നിയമപ്രകാരവും കൂടിയാണ് കേസ്. മുത്തലാഖ് നിരോധന നിയമപ്രകാരം ജില്ലയിൽ ആദ്യത്തേതും സംസ്ഥാനത്ത് രണ്ടാമത്തെയും കേസാണിത്. ഇൗവർഷം മാര്‍ച്ച് 15നാണ് ഭര്‍ത്താവ് മൊഴിചൊല്ലിയതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. സഹോദരൻെറ ഫോണാണ് യുവതി ഉപയോഗിക്കുന്നത്. വിദേശത്ത് ജോലിചെയ്യുന്ന ഭര്‍ത്താവ് ഈ ഫോണിലേക്ക് മുത്തലാഖ് ചൊല്ലുന്ന ശബ്ദസന്ദേശം അയക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 2007 ജൂലൈയിലായിരുന്നു യുവാവും കാസര്‍കോട് പുളിക്കൂര്‍ സ്വദേശിയായ യുവതിയും തമ്മിലുള്ള വിവാഹം. 20 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി യുവതിയുടെ വീട്ടുകാര്‍ അഷ്റഫിന് നല്‍കിയിരുന്നു. അഷ്റഫിനെതിരെ ഗാർഹിക പീഡന പരാതിയിൽ മറ്റൊരു കേസ് കൂടി കാസർകോട് ടൗൺ സ്റ്റേഷനിൽ നിലവിലുണ്ട്. നാട്ടിലെത്തിയ അഷ്റഫ് മറ്റൊരു വിവാഹം കഴിച്ചതായും പറയുന്നുണ്ട്. ഇതേതുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.