മാതാപിതാക്കളെ ആക്രമിച്ച മകനെ വീട്ടിൽനിന്ന്​ പുറത്താക്കാൻ കോടതി ഉത്തരവ്

കുന്നംകുളം: തങ്ങളെ പതിവായി ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് മകനെതിരെ മാതാപിതാക്കൾ കോടതിയിൽ നൽകിയ ഹരജി പരിഗണി ച്ച കോടതി മകനെ വീട്ടില്‍നിന്ന് പുറത്താക്കാൻ കോടതി ഉത്തരവിട്ടു. അണ്ടതോട് ചിന്നാലി വീട്ടിൽ സുഹൈബിനെയാണ് വീട്ടിൽ നിന്ന് പുറത്താക്കാൻ കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ.എസ്. വരുണ്‍ ഉത്തരവിട്ടത്. അണ്ടത്തോട് ചിന്നാലി അബ്ദുല്ല-മറിയ ദമ്പതികളുടെ മൂത്ത മകനാണ് സുഹൈബ്. ഇയാൾക്കെതിരെ ഗാര്‍ഹിക പീഡന നിയമ പ്രകാരം മാതാപിതാക്കൾ ഹരജി നല്‍കിയിരുന്നു. മൂന്ന് വിവാഹം കഴിച്ച സുഹൈബ് രണ്ട് ഭാര്യമാരെ മൊഴി ചൊല്ലി ഒഴിവാക്കിയതാണ്. മൂന്നാമത്തെ വിവാഹം കഴിച്ചത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. വാടക വീട്ടില്‍ കഴിഞ്ഞിരുന്ന സുഹൈബ് മൂന്നാമത്തെ ഭാര്യയുമായി വീട്ടിലെത്തി. കൂടെയുണ്ടായിരുന്ന സ്ത്രീ ആരാണെന്ന് ചോദിച്ചപ്പോൾ ക്ഷുഭിതനായ ഇയാൾ മാതാവ് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന പാത്രം എടുത്ത് വലിച്ചെറിഞ്ഞു. ശബ്ദം കേട്ട് ഓടിയെത്തിച്ച പിതാവിനെ ആക്രമിക്കുകയും ചെയ്തു. മാതാപിതാക്കളോട് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പറഞ്ഞ് ഉപദ്രവിക്കുകയും ചെയ്തേത്ര. പ്രതിയോട് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നെങ്കിലും അയാൾ എത്തിയില്ല. ഈ സാഹചര്യത്തിലാണ് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ കോടതി ഉത്തരവിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.